എസ്.എഫ്.ഐക്കെതിരെ രംഗത്തെത്തിയ എറണാകുളം ജില്ലാ സെക്രട്ടറിയെ തിരുത്തി സി.പി.ഐ


തിരുവനന്തപുരം (www.evisionnews.co) എസ്എഫ്‌ഐക്കെതിരെ വിമര്‍ശനമുയര്‍ത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനോട് വിശദീകരണം തേടാന്‍ സിപിഐ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലാണ് തീരുമാനം ഉണ്ടായത്. നേരത്തെ എസ്എഫ്ഐയെ വിമര്‍ശിച്ച് രംഗത്തെത്തിയ രാജുവിന്റെ നിലപാടിനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. പി.രാജുവിന്റെ പ്രസ്താവന അനവസരത്തില്‍ ഉള്ളതാണെന്നും പാര്‍ട്ടി നിലപാട് വ്യത്യസ്തമാണെന്നും കാനം പ്രതികരിച്ചു.

പി. രാജുവിന്റെ പ്രസ്താവന സിപിഐയുടെ ഔദ്യോഗിക നിലപാടല്ല. കൊല നടത്തിയ തീവ്രവാദികള്‍ക്കെതിരേ ജനവികാരം ഉയരുകയാണ്. അപ്പോള്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയുടെ വ്യാകരണപ്പിശക് കണ്ടുപിടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത്തരം പ്രസ്താവനകള്‍ കുറ്റക്കാരെ സഹായിക്കാനേ ഉതകൂ- കാനം പറഞ്ഞു.

കോളജില്‍ ആധിപത്യമുള്ള സംഘടനകള്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കലാലയത്തില്‍ ആധിപത്യമുള്ള വിദ്യാര്‍ത്ഥി സംഘടന മറ്റു പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാത്തത് ജനാധിപത്യവിരുദ്ധമാണെന്നുമായിരുന്നു പി. രാജുവിന്റെ പരാമര്‍ശം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?