'ഹിന്ദു പാകിസ്താന്‍': ശശി തരൂരിന്റെ വിവാദ പ്രസ്താവനക്കെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു


(www.evisionnews.co) 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും 'ഇന്ത്യ ഹിന്ദു പാകിസ്താന്‍' ആകുമെന്നുള്ള ശശി തരൂര്‍ എം.പിയുടെ പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അടുത്ത മാസം 14ന് തരൂര്‍ നേരിട്ട് ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. 

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇനിയും ബി.ജെ.പി ഭരണം ആവര്‍ത്തിക്കപ്പെട്ടാല്‍ ഇന്ത്യ ഒരു ഹിന്ദു പാകിസ്താനായി മാറുമെന്നും അദ്ദേഹം പറഞ്ഞു.മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും മൗലാന ആസാദും പോരാട്ടം നടത്തി നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത് അങ്ങനെ ഒരു രാഷ്ട്രത്തിന് വേണ്ടിയല്ല. ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു ഇന്ത്യ അല്ല നമുക്ക് ആവശ്യമെന്നാണ് തരൂര്‍ പറഞ്ഞത്. തിരുവനന്തപുരത്തെ ഒരു ചടങ്ങിലാണ് തരൂര്‍ ഈ പ്രസ്താവന നടത്തിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?