മംഗളൂരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ബഹുനില കെട്ടിടത്തില്‍നിന്നും ചാടി മരിച്ചു
മംഗളൂരു (www.evisionnews.co): എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും ചാടിആത്മഹത്യചെയ്തു. മംഗളൂരു ജെപ്പിന മൊഗറുവിലെ മനോജിന്റെ മകന്‍ ഗുരുപ്രസാദാ (26)ണ് മരിച്ചത്. ബുധനാഴ്ച രാവിലെ കോളജിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട ഗുരുപ്രസാദ് പത്തരമണിയോടെ ഹംപനക്കട്ടയിലെ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടുകയായിരുന്നു. പരിസരവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുറച്ച് ദിവസമായി വിഷാദരോഗത്തിനടിപ്പെട്ടതായി കൂട്ടുകാര്‍ പറയുന്നു. മൃതദേഹം വെന്‍ലോക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. സംഭവത്തില്‍ ബന്തര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Powered by Info News For You

Comments
Post a Comment