നിപ്പയുടെ ഉറവിടം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്; വില്ലന്മാരായത് പഴം തീനി വവ്വാലുകള്‍


കോഴിക്കോട് (www.evisionnews.co): പേരാമ്പ്രയില്‍ കണ്ടെത്തിയ നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ ആണെന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സ്ഥിരീകരണം. ആദ്യഘട്ടത്തില്‍ പരിശോധിച്ച വവ്വാലുകളില്‍ നിപ്പ വൈറസ് കണ്ടെത്തിയിരുന്നില്ല. ഇവ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ലെന്നും അതിനാലാണ് നിപ്പ കണ്ടെത്താന്‍ സാധിക്കാതിരുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വവ്വാലുകളെ ഈ പ്രദേശത്ത് നിന്ന് പിടികൂടി പരിശോധന നടത്തിയത്. രണ്ടാം ഘട്ടത്തില്‍ 51 വവ്വാലുകളെ പിടികൂടിയതില്‍ പഴംതീനി വവ്വാലുകളും ഉണ്ടായിരുന്നു. ഇവയില്‍ ചിലതിലാണ് നിപ്പയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

പഴംതീനി വവ്വാലുകളാണ് സാധാരണയായി നിപ്പ പോലുള്ള വൈറസുകളുടെ വാഹിനി എന്ന അഭ്യൂഹം നേരത്തെ തന്നെ പ്രചരിച്ചിരുന്നു. അതിന്റെ സ്ഥിരീകരണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. പരിശോധന ഫലം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?