സി പി എം പ്രാദേശിക നേതാവിന്റെ ഭാര്യയും മകളും ചേര്‍ന്നു കുടുംബശ്രീയുടെ പേരില്‍ 9.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

കൊല്ലം:(www.kvartha.com 15/07/2018) സി പി എം പ്രാദേശിക നേതാവിന്റെ ഭാര്യയും മകളും ചേര്‍ന്നു കുടുംബശ്രീയുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ച് ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ചു കൊല്ലം ശക്തികുളങ്ങര പോലീസ് സ്‌റ്റേഷന് മുമ്പില്‍ പരാതിക്കാരായ സ്ത്രീകള്‍ കുത്തിയിരിപ്പു സമരം നടത്തി. തയ്യല്‍തൊഴിലാളിയും വിധവയുമായ കൊല്ലം കാവനാട് കുരീപ്പുഴ ചേരി നഗര്‍ 52, കൊരട്ടുവിള വീട്ടില്‍ ആമിനയും രണ്ടു പെണ്‍കുട്ടികളുമാണു കോരിച്ചൊരിയുന്ന മഴയത്തു പ്രതിഷേധവുമായി സ്‌റ്റേഷന് മുമ്പില്‍ കുത്തിയിരുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്ത് 17 ദിവസമായിട്ടും പ്രതികളെ പിടികൂടിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണെന്നു ചൂണ്ടിക്കാട്ടി പ്രതികള്‍ തുടരെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആമിന പറഞ്ഞു. ആമിനയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചും വ്യാജ ഒപ്പിട്ടുമായിരുന്നു തട്ടിപ്പ്. മഴ നനഞ്ഞുള്ള ഇവരുടെ പ്രതിഷേധം തുടര്‍ന്നതോടെ ഒടുവില്‍ പോലീസ് പ്രശ്‌നത്തില്‍ ഇടപെട്ടു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

News, Kollam, Kerala, Police, Complaint, Cheating,Complaint lodged against cpm local leader's wife and daughter for cheating case


ആമിനയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ബാങ്ക് വായ്പ തട്ടിയെടുത്തതെന്നാണ് പരാതി.

ശിവകൃഷ്ണ സ്വയംസഹായ സംഘത്തിന്റെ പേരിലെടുത്ത വായ്പയില്‍ അടുത്തകാലം വരെ തിരിച്ചടവു നടന്നിരുന്നു. ഇടയ്ക്ക് മുടങ്ങിയതോടെ ബാങ്ക് അധികൃതര്‍ ആമിനയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറത്തായത്. ഏഴരലക്ഷം രൂപയോളം ഇനി തിരിച്ചടയ്ക്കാനുണ്ട്. സംഭവം വിവാദമായതോടെ അപേക്ഷയില്‍ പരാമര്‍ശിച്ചിട്ടുള്ള കൗണ്‍സിലര്‍ ആമിനയുടെ വീട്ടിലെത്തി ഒത്തുതീര്‍പ്പിനു ശ്രമിച്ചിരുന്നു. എന്നാല്‍ കൗണ്‍സിലര്‍ അറിയാതെ വ്യാജമായി സ്വയംസഹായ സംഘത്തിന്റെ മിനിട്‌സ് വ്യാജമായി ചമച്ചതാണെന്നാണ് ആരോപണം.

തയ്യല്‍ തൊഴിലാളികള്‍ക്കുള്ള വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞു നേതാവിന്റെ ഭാര്യ ആമിനയില്‍ നിന്ന് 2014 ല്‍ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയിരുന്നു. പിന്നീട് ആമിനയറിയാതെ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് വായ്പ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി. വായ്പയ്ക്കുള്ള അപേക്ഷയില്‍ ജയശ്രീക്ക് പുറമെ ഒപ്പ് രേഖപ്പെടുത്തിയിട്ടുള്ള സി.ഡി.എസ് സെക്രട്ടറിക്കെതിരെ രണ്ട് ദിവസം മുന്‍പ് ആമിന പരാതി നല്‍കിയെങ്കിലും പ്രതിചേര്‍ക്കാന്‍ പോലീസ് തയാറായില്ല. ആമിനയും രണ്ടു പെണ്‍മക്കളും വാടകവീട്ടിലാണ് ഇപ്പോള്‍ താമസം. ഇത്രയും ഭീമമായ തുകയുടെ ബാധ്യത തന്റെ ചുമലില്‍ വന്നാല്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് ആമിന പറയുന്നു. അതേസമയം സംഭവത്തില്‍ നഗരസഭാ കൗണ്‍സിലര്‍ക്കും പങ്കുണ്ടെന്ന സംശയം ഉയരുന്നു. നഗരസഭാ കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ നടന്ന സ്വയംസഹായ സംഘം യോഗത്തിന്റെ തീരുമാനം ചൂണ്ടിക്കാട്ടിയാണ് ബാങ്കില്‍ വായ്പയ്ക്ക് അപേക്ഷ നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Police, Complaint, Cheating,Complaint lodged against cpm local leader's wife and daughter for cheating case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?