വ്യാജന്മാരെ പൂട്ടാന്‍ കച്ചകെട്ടിയിറങ്ങി പോലീസ്; വ്യാജ പ്രചരണങ്ങളും വര്‍ഗീയ വിദ്വേഷവും കണ്ടാല്‍ അറിയിക്കണം 9497975812 ഈ നമ്പറിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 10.07.2018) വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി വര്‍ഗീയ വിദ്വേഷം നടത്തുന്ന തരത്തിലുള്ളതും അനാവശ്യമായിട്ടുള്ളതും സത്യവിരുദ്ധമായിട്ടുള്ളതുമായ സന്ദേശങ്ങള്‍, മോര്‍ഫ് ചെയ്തതും അല്ലാത്തതുമായ ഫോട്ടോസും വീഡിയോകളും പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അപ്രകാരമുള്ള ഏതെങ്കിലും സന്ദേശങ്ങള്‍ ഉണ്ടാക്കുകയോ അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസ് തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി വ്യാജ സന്ദേശങ്ങളും വ്യാജ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നവര്‍ വിവരം യഥാസമയം പോലീസിന്റെ ഓപ്പറേഷന്‍ ബ്ലൂ ലൈറ്റ് നമ്പറായ 9497975812 ലോ അടുത്തുള്ള സ്‌റ്റേഷനിലോ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു. അത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നവര്‍ക്കെതിരെയും അതാത് ഗ്രൂപ്പ് അഡ്മിനിമാര്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമം, ഐടി ആക്ട് പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Social-Media, Trending, Police, Police against Fake messages on Social media; Public To be informed in 9497975812 this number
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?