വൃദ്ധസദനത്തില്‍ കൊണ്ടുവിടുമെന്ന് പറഞ്ഞ മകനെ 92കാരിയായ അമ്മ വെടിവച്ചു കൊന്നു
വാഷിംഗ്ടണ്‍: (www.kvartha.com 06.07.2018) വൃദ്ധസദനത്തില്‍ കൊണ്ടുവിടുമെന്ന് പറഞ്ഞ മകനെ 92കാരിയായ അമ്മ വെടിവച്ചു കൊന്നു. അമേരിക്കയിലെ അരിസോണയില്‍ തിങ്കളാഴ്ചയാണ് സംഭവം. 72കാരനായ മകനെയാണ് അമ്മ വെടിവച്ച് കൊന്നത്. സംഭവത്തെ തുടര്‍ന്ന് അമ്മ ബേ ബ്ലെസിംഗ് എന്ന വൃദ്ധയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
മകനും കാമുകിയും താമസിക്കുന്ന വീട്ടിലാണ് വൃദ്ധയും താമസിച്ചിരുന്നത്. എന്നാല്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തന്നെ വൃദ്ധസദനത്തില്‍ കൊണ്ടുവിടുമെന്ന് ഇടയ്ക്കിടെ മകന്‍ പറയാറുണ്ടെന്ന് ബ്ലെസിംഗ് പോലീസിനോട് പറഞ്ഞു. എന്നാല്‍ വൃദ്ധസദനത്തിലെ പരിമിതമായ സൗകര്യത്തില്‍ ജീവിക്കാന്‍ തനിക്ക് കഴിയില്ലെന്നും അതുകൊണ്ടാണ് കൊലനടത്തിയതെന്നും ബ്ലെസിംഗ് പറയുന്നു. മകനെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും ഇവര്‍ വ്യക്തമാക്കി.
വൃദ്ധസദനത്തില്‍ കൊണ്ടാക്കുമെന്ന തീരുമാനത്തില്‍ നിന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും മകന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അമേരിക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് തോക്കുകള്‍ കൈവശം വച്ചിരുന്ന വൃദ്ധ കാമുകിയില്ലാത്ത സമയം നോക്കി മുറിയില്‍ പോയി മകനുനേരെ നിറയൊഴിക്കുകയായിരുന്നു.
1970ല്‍ ഭര്‍ത്താവ് നല്‍കിയ തോക്കാണ് ഇവര്‍ കൊലയ്ക്ക് ഉപയോഗിച്ചത്. കഴുത്തിലും താടിയെല്ലിലും വെടിയേറ്റ നിലയിലാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മകനും അമ്മയും തമ്മില്‍ ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ പോലീസ് ഇവരുടെ വീട്ടില്‍ എത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman, 92, allegedly killed son who wanted to put her in a nursing home, Washington, News, Gun attack, Police, Arrest, Murder, Crime, Criminal Case, World, Video.
Powered by Info News For You

Comments
Post a Comment