കുടുംബ വഴക്കിനിടെ 9 മാസം പ്രായമുള്ള കുഞ്ഞുമായി യുവതി പുഴയില്‍ ചാടി, രക്ഷിക്കാനായി ഭര്‍ത്താവും പിന്നാലെ ചാടി; മൂന്നുപേരെയും കാണാതായി, തെരച്ചില്‍ തുടരുന്നു

മൂന്നാര്‍: (www.kvartha.com 14.07.2018) കുടുംബ വഴക്കിനിടെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞുമായി യുവതി പുഴയില്‍ ചാടി, രക്ഷിക്കാനായി ഭര്‍ത്താവും പിന്നാലെ ചാടി. മൂന്നുപേരെയും ഒഴുക്കില്‍പെട്ട് കാണാതായി. മൂന്നാറിന് സമീപം പെരിയവര കന്നിമല ആറില്‍ ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം.

വിഷ്ണു (30) ഭാര്യ ശിവ രഞ്ജിനി(24), 9 മാസം പ്രായമുള്ള കുട്ടി എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു. സംഭവം നടന്ന സ്ഥലത്തു നിന്നും നൂറു മീറ്റര്‍ അകലെ മുതല്‍ അന്വേഷണം നടത്തിവരികയാണ്.

3 members of a family jumps to river, News, River, Family, Missing, Probe, Police, Natives, Kerala

ഫയര്‍ ഫോഴ്‌സ്, പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. സ്ഥലത്തെത്തിയ ദേവികുളം തഹസില്‍ദാര്‍ കെ.പി ഷാജി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമ്പതികള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. സംഭവ ദിവസം രാവിലെയും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 3 members of a family jumps to river, News, River, Family, Missing, Probe, Police, Natives, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?