ബാങ്ക് ഓഫ് ബറോഡ ബാങ്ക് മാനേജരുടെ വായ്പ തട്ടിപ്പ് : ചങ്ങനാശ്ശേരിയില്‍ 85 ലക്ഷത്തിന്റെ പരാതി
ചിങ്ങവനം: (www.kvartha.com 23.07.2018) ബന്ധുക്കളുടെ പേരില്‍ വ്യാജ രേഖകള്‍ ചമച്ചു കോടികള്‍ തട്ടിയ കേസില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ ചങ്ങനാശ്ശേരിയിലെ വാഴപ്പള്ളി ബ്രാഞ്ചില്‍ നിന്നുമാണ് 85 ലക്ഷം രൂപ പ്രതി ഐന്‍സ്റ്റിന്‍ സെബാസ്റ്റ്യയന്‍ സമാനമായ രീതിയില്‍ തട്ടിയെടുത്തെന്ന് ചങ്ങനാശ്ശേരി പോലീസില്‍ ബാങ്ക് അധികൃതര്‍ പരാതി നല്‍കി.
പുതിയ പരാതിയിന്മേലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൂടുതല്‍ പരാതികള്‍ ഇനിയും ഉണ്ടാക്കാമെന്ന നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം പ്രതിയെ ചിങ്ങവനം പോലീസ് കോടിമതയിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വൈക്കത്തെ ഇയാളുടെ ഭാര്യ വീട്ടില്‍ നിന്നും പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതിനിടയിലാണ് പുതിയ തട്ടിപ്പിന്മേലുള്ള പരാതികള്‍ ലഭിച്ചത്.
ബന്ധുക്കളുടെ പേരിലായിരുന്നു കോടിമതയില്‍ നിന്നും ഒരു കോടി രൂപയോളം ജാമ്യം ആവശ്യമില്ലാത്ത മുദ്ര വായ്പകള്‍ എടുത്തത്. വാഴപ്പള്ളിയില്‍ നിന്നും ആലപ്പുഴയിലെ സ്ഥാപനത്തില്‍ എച്ച്.ആര്‍ മാനേജരായിരുന്ന ഭാര്യയുടെ പേരിലാണ് 85 ലക്ഷം രൂപയുടെ വായ്പ എടുത്തത്. ഇതോടെ കേസില്‍ ഭാര്യയും പ്രതിയായി. 30,000 രൂപ ശമ്പളം ഉണ്ടായിരുന്ന ഇവര്‍ 55,000 രൂപയുടെ വ്യാജ വേതന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വായ്പ തരപ്പെടുത്തിയത്.
വ്യാജ രേഖകള്‍ ഉണ്ടാക്കിയ കേസിലും ഇവര്‍ പ്രതിയാകും. വായ്പയിലൂടെ തട്ടിയെടുത്ത കോടി കണക്കിന് രൂപ സിനിമാ നിര്‍മാണമേഖലയില്‍ മുടക്കിയതായാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. 76 ലക്ഷം രൂപ മുടക്കി ഷൂട്ടിങ് ക്യാമറ വാങ്ങി മേലുകാവിലുള്ള സുഹൃത്ത് വഴി ദിവസേന 13,000 രൂപയ്ക്കു വാടകയ്ക്ക് നല്കിയിരിക്കുകയായിരുന്നു. കൂടാതെ ജാനകി എന്ന പേരില്‍ ഷോര്‍ട്ട് ഫിലിമും പിടിച്ചു. മറ്റു പണമിടപാടുകളെ കുറിച്ച് പോലീസ് അന്വേഷണം നടക്കുകയാണെന്ന് ചിങ്ങവനം എസ്.ഐ അനൂപ് സി നായര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bank of Baroda manager cheating case, News, Cheating, Arrested, Complaint, Police, Probe, Salary, Fake, Court, Kerala.

Powered by Info News For You

Comments
Post a Comment