യു എ ഇ ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങിയ മലയാളിക്ക് 7 മില്യണ്‍ ദിര്‍ഹം സമ്മാനം; ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ് മടക്കയാത്രയില്‍ എയര്‍പോര്‍ട്ടില്‍ നിന്നുമെടുത്തത്
അബൂദാബി: (www.kvartha.com 07.07.2018) ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം ശിഷ്ട ജീവിതം കഴിക്കാന്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങിയ മലയാളിക്ക് നറുക്കെടുപ്പിലൂടെ ലഭിച്ചത് 7 മില്യണ്‍ ദിര്‍ഹം. അബൂദാബി എയര്‍പോര്‍ട്ടില്‍ നിന്നുമെടുത്ത 075171 ടിക്കറ്റിനാണ് സമ്മാനമായി വന്‍ തുക ലഭിച്ചത്. മുപ്പതുകാരനായ ടോജോ മാത്യുവാണ് ഭാഗ്യശാലി.
ടോജോയെ കൂടാതെ സഹോദരന്‍ ടിറ്റോ, അബൂദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈ ലൈന്‍ കോണ്‍ ട്രാക്ടിംഗ് കമ്പനിയിലെ പതിനേഴോളം പേര്‍ക്കും കൂടിയാണ് ഈ സൗഭാഗ്യം ലഭിക്കുക. ജൂണ്‍ 24നാണ് ടോജോ ടിക്കറ്റ് എടുത്തത്.
കഴിഞ്ഞ വര്‍ഷമാണ് ടോജോ വിവാഹിതനായത്. മിനുവാണ് ഭാര്യ. മിനുവിന് ഡല്‍ഹിയില്‍ നഴ്‌സായി ജോലി കിട്ടിയതോടെ ഭാര്യക്കൊപ്പം കഴിയാന്‍ യു എ ഇയിലെ ജോലി ഉപേക്ഷിച്ച് എത്തിയതായിരുന്നു ഇദ്ദേഹം.
ഇതിന് മുന്‍പ് എട്ടോ പത്തോ പ്രാവശ്യം എല്ലാവരും ചേര്‍ന്ന് പണമെടുത്ത് ടിക്കറ്റ് വാങ്ങിയിരുന്നുവെന്ന് ടോജോ പറയുന്നു. സൂപ്പര്‍ വൈസര്‍, ഓഫീസ് ബോയ്, വാച്ച് മാന്‍ തുടങ്ങി വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ് ടോജോയ്‌ക്കൊപ്പം ഭാഗ്യം പങ്കിട്ടെടുക്കുന്നത്.
ഇത് കൂടാതെ ഒന്‍പത് പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം നറുക്കെടുപ്പിലൂടെ ലഭിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Nine other residents won Dh100,000 at the draw on Tuesday. The winners included five Indians, one Pakistani and a Kuwait resident.
Keywords: Gulf, UAE, Malayalee

Powered by Info News For You

Comments
Post a Comment