എയര്‍സെല്‍ മാക്‌സിസ് പണം തട്ടിപ്പ് കേസ്; ചിദംബരത്തിനും മകനും ആശ്വാസമായി ഡെല്‍ഹി കോടതി ഉത്തരവ്; ഓഗസ്റ്റ് 7 വരെ അറസ്റ്റില്ല

ന്യൂഡല്‍ഹി: (www.kvartha.com 10.07.2018) എയര്‍സെല്‍ മാക്‌സിസ് പണം തട്ടിപ്പ് കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിനും മകനും ആശ്വാസമായി ഡെല്‍ഹി കോടതിയുടെ ഉത്തരവ്. ആഗസ്റ്റ് ഏഴ് വരെ ഇരുവരെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.

കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മേയ് 30ന് ചിദംബരം കോടതിയെ സമീപിക്കുകയും, ഹര്‍ജി അംഗീകരിച്ച് കോടതി അറസ്റ്റ് തടയുകയും ചെയ്തിരുന്നു. എയര്‍സെല്‍ മാക്‌സിസ് പണം തട്ടിപ്പ് കേസില്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റുമാണ് കാര്‍ത്തിക്കിനും ചിദംബരത്തിനുമെതിരെ അന്വേഷണം നടത്തുന്നത്.

Aircel-Maxis case: P Chidambaram, Karti`s interim protection extended till August 7, New Delhi, News, Politics, Trending, Court, CBI, Arrest, Cheating, Investment, Corruption, Report, National

ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ ഐ.എന്‍.എക്‌സ് മീഡിയയുടെ ക്രമക്കേടുകള്‍ക്കെതിരെ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്.ഐ.പി.ബി) നടപടിയെടുക്കുന്നത് കാര്‍ത്തി ഇടപെട്ടു തടഞ്ഞുവെന്ന് കഴിഞ്ഞ മേയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ബി.ഐ ആരോപിച്ചിരുന്നു.

Keywords: Aircel-Maxis case: P Chidambaram, Karti`s interim protection extended till August 7, New Delhi, News, Politics, Trending, Court, CBI, Arrest, Cheating, Investment, Corruption, Report, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?