'അടിമകളാകണം നല്ല ശീലങ്ങള്‍ക്ക്'; ലഹരിക്കെതിരെ ബോധവത്കരണവുമായി ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് സൈക്കിളില്‍ താണ്ടുന്നത് 77 കിലോമീറ്റര്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.07.2018) 'അടിമകളാകണം നല്ല ശീലങ്ങള്‍ക്ക്' എന്ന മുദ്രാവാക്യവുമായി ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുന്ന ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് സൈക്കിള്‍ ചവട്ടുന്നത് 77 കിലോമീറ്റര്‍. കൂടുതല്‍ കുട്ടികള്‍ സൈക്കിള്‍ യാത്രക്കാരെന്ന ബഹുമതി നേടിയ ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുതല്‍ ജില്ലാ അതിര്‍ത്തിയായ മഞ്ചേശ്വരം വരെയാണ് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസനും പതിനൊന്നംഗ സംഘവും സൈക്കിള്‍ യാത്ര നടത്തിയത്.

ചൊവ്വാഴ്ച രാവിലെ ഉദിനൂരില്‍ തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ എസ്പിയുടെ സൈക്കിള്‍ യാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു.
പിടിഎ പ്രസിഡണ്ട് പി പി കുഞ്ഞികൃഷ്ണന്‍ ആശംസ നേര്‍ന്നു. കോര്‍ഡിനേറ്റര്‍ പി കെ രാമകൃഷ്ണന്‍ സംസാരിച്ചു. സി കെ രവീന്ദ്രന്‍ സ്വാഗതവും നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ്, നീലേശ്വരം ഹൈവേ ജംഗ്ഷന്‍, പടന്നക്കാട് നെഹ്‌റു കോളേജ്, കാഞ്ഞങ്ങാട് ടൗണ്‍ പരിസരം, ബസ് സ്റ്റാന്‍ഡ്, പാലക്കുന്ന്, പെരിയ കേന്ദ്രസര്‍വ്വകലാശാല, ചെര്‍ക്കള, വിദ്യാനഗര്‍ എന്നിവിടങ്ങളിലെ ക്യാമ്പസുകളിലൂടെ സഞ്ചരിച്ച് യാത്ര വൈകിട്ട് ജില്ലാ പോലീസ് ആസ്ഥാനത്ത് സമാപിക്കും. ബുധനാഴ്ച രാവിലെ കാസര്‍കോട് ഗവ. കോളേജില്‍ നിന്നും പര്യടനം തുടങ്ങും. കാസര്‍കോട് ടൗണ്‍, കുമ്പള, ഉപ്പള, ബന്തിയോട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മഞ്ചേശ്വരത്താണ് സമാപനം.

കാഞ്ഞങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രിന്‍സിപ്പാള്‍ എം ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു. എസ്പി ഡോ. എ ശ്രീനിവാസ്, പി കെ രാമകൃഷ്ണന്‍ സംസാരിച്ചു. ഡിവൈഎസ്പി പി കെ സുധാകരന്‍ നന്ദിയും പറഞ്ഞു. യാത്രയിലുടനീളം വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സൈക്കിളില്‍ എസ്പിയെ അനുഗമിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ എസ്പിയും പൗരപ്രമുഖരും ലഹരി വിരുദ്ധ സന്ദേശവും നല്‍കി. കോസ്റ്റല്‍ സിഐ സിബി തോമസാണ് റാലി മാനേജര്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Police-officer, Top-Headlines, Anti-Drug-Seminar, Awareness, District Police chief's cycle rally with Drug awareness
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?