വിസ വാഗ്ദാനം ചെയ്ത് 77 പേരില്‍ നിന്നായി കോടി രൂപ തട്ടിയ പ്രതിയെ തട്ടിക്കൊണ്ടുപോയി; തട്ടിപ്പുകാരനും തട്ടിക്കൊണ്ടുപോയ പ്രതിയും അറസ്റ്റില്‍, കൂട്ടുപ്രതികള്‍ക്കു വേണ്ടി അന്വേഷണം
ആലപ്പുഴ: (www.kasargodvartha.com 02.07.2018) വിസ വാഗ്ദാനം ചെയ്ത് 77 പേരില്‍ നിന്നായി കോടി രൂപ തട്ടിയ പ്രതിയെ തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ പോലീസ് തട്ടിപ്പുകാരനും തട്ടിക്കൊണ്ടുപോയ പ്രതിയെയും അറസ്റ്റു ചെയ്തു. കൂട്ടുപ്രതികള്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചു. മുതുളത്തു വാടകയ്ക്കു താമസിച്ചു വന്ന മുതുകുളം വടക്ക് വാലയ്യത്ത് പവിശങ്കര്‍ (32), തമിഴ്‌നാട് പനകുടി പുഷ്പവനം 18 എ /22 ല്‍ ആന്റണി രാജു (43) എന്നിവരെയാണ് കനകക്കുന്ന് എസ്‌ഐ ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പവിശങ്കറിനെ തമിഴ്‌നാട്ടിലെ ഏജന്റുമാര്‍ കൂട്ടിക്കൊണ്ടുപോയി അവിടെ തടഞ്ഞുവച്ച് ഒന്നരക്കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. മേയ് 30നാണ് പവിശങ്കര്‍ തമിഴ്‌നാട്ടിലെ ആറ് ഏജന്റുമാര്‍ക്കൊപ്പം തമിഴ്‌നാട്ടിലേക്കു പോയത്. എന്നാല്‍ പവിശങ്കറിനു തട്ടിപ്പിനായി ശുപാര്‍ശ ചെയ്യുന്നവര്‍ തന്നെ അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയും മോചനദ്രവ്യമായി ഒന്നരക്കോടി രൂപ ഭാര്യ സ്മൃതിയോട് ആവശ്യപ്പെടുകയുമായിരുന്നു.
ഫോണില്‍ പല തവണ നടന്ന വിലപേശലുകള്‍ക്കു ശേഷം തുക 50 ലക്ഷം രൂപയായി കുറച്ചു. കനകക്കുന്ന് പൊലീസില്‍ പരാതി നല്‍കിയ സ്മൃതി, ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കു പോകാന്‍ വീസ വാഗ്ദാനം ചെയ്ത് പവിശങ്കര്‍ തട്ടിപ്പു നടത്തിയതായാണ് പരാതി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 44 പേരെയും തമിഴ്‌നാട്ടില്‍ 33 പേരെയും വിസ തട്ടിപ്പിന് ഇരയാക്കിയതായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Alappuzha, Top-Headlines, arrest, Police, Crime, Cheating case accused kidnapped; 2 arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment