മുസ്ലിംലീഗ് സമരം വിജയംകണ്ടു: ദേശീയ പാത അറ്റകുറ്റപ്പണിക്ക് 75ലക്ഷം അനുവദിച്ചതായി ഉത്തരവ്: അഞ്ചു ദിവസത്തിനുള്ളില്‍ പണി തുടങ്ങും
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്- മംഗളൂരു ദേശീയ പാതയുടെ ശോചനീയാവസ്ഥയിലും റോഡിലെ കുഴിയില്‍ വീണ് അപകടം നിത്യസംഭവമാകുന്നതിലും പ്രതിഷേധിച്ച് മുസ്ലിം ലീഗ് പി.ഡബ്ല്യൂ.ഡി ഓഫീസിന് മുന്നില്‍ രാവിലെ മുതല്‍ ആരംഭിച്ച ഉപരോധം അവസാനിപ്പിച്ചു. ദേശീയ പാത പുനരുദ്ധാരണത്തിന് 75ലക്ഷം രൂപ അനുവദിച്ചതായി ഉത്തരവ് (സി.ഇ/എന്‍.എച്ച്-ഡി 18-കെഎന്‍ആര്‍-6009-18) ഇറങ്ങിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ദേശീയ പാതയില്‍ പെര്‍വാഡ് മുതല്‍ അണങ്കൂര്‍ വരെയാണ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആവശ്യപ്രകാരം അടിയന്തിര പ്രാധാന്യം നല്‍കി പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചത്. മൂന്നു ഘട്ടങ്ങളിലായാണ് പ്രവൃത്തി നടക്കുക. പെര്‍വാഡ് മുതല്‍ പന്നിക്കുന്ന് വരെ 25 ലക്ഷം, പന്നിക്കുന്ന് മുതല്‍ എരിയാല്‍ പാലം വരെ 25ലക്ഷം, എരിയാല്‍ മുതല്‍ അണങ്കൂര്‍ വരെ 25 ലക്ഷം രൂപയാണ് അനുവദിച്ചത്. നേരത്തെ അറ്റകുറ്റപ്പണികള്‍ക്ക് പത്തുലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തിര പ്രാധാന്യം നല്‍കി തുക കൂട്ടി അനുവദിച്ചത്. അഞ്ചു ദിവസത്തിനുള്ളില്‍ പണി തുടങ്ങുമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.
ഉത്തരവിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ രാവിലെ ആരംഭിച്ച സമരം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. രാവിലെ ആരംഭിച്ച ഉപരോധത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് അകത്ത് കയറാനായില്ല. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, ജില്ലാ ഭാരവാഹികളായ പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, മണ്ഡലം ഭാരവാഹികളായ എ.എം. കടവത്ത്, കെ. അബ്ദുല്ല കുഞ്ഞി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, പി. അബ്ദുര്‍ റഹ് മാന്‍ ഹാജി, എ.എ. ജലീല്‍, ബീഫാത്വിമ ഇബ്രാഹിം, യൂത്ത് ലീഗ് നേതാക്കളായ അഷ്റഫ് എടനീര്‍, ടി.ഡി. കബീര്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, വിവിധ ഘടകങ്ങളുടെ ഭാരവാഹികളായ അഡ്വ.വി.എം. മുനീര്‍, കെ.ബി. കുഞ്ഞാമു, ഖാലിദ് പച്ചക്കാട്, കെ. അബ്ദുല്ല കുഞ്ഞി എരിയാല്‍, അന്‍വര്‍ ചേരങ്കൈ, കരീം കോളിയാട്, മഹ് മൂദ് കുളങ്കര, മുജീബ് കമ്പാര്‍, മൊയ്തീന്‍ കൊല്ലമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദേശീയ പാത അറ്റകുറ്റപ്പണികള്‍ക്ക് തുക അനുവദിക്കാന്‍ പ്രയത്‌നിച്ച എന്‍.എ നെല്ലിക്കുന്നിനെ സമരക്കാര്‍ അഭിനന്ദിച്ചു.
Powered by Info News For You

Comments
Post a Comment