ഫ്രാന്‍സ് രണ്ടാം ലോകകപ്പ് ലക്ഷ്യമിടുമ്പോള്‍ ക്രൊയേഷ്യയ്ക്ക് മുന്നിലുള്ളത് ഫ്രാന്‍സിനോടുള്ള പഴയൊരു കണക്ക് പലിശ സഹിതം തീര്‍ത്ത് കന്നി ലോകകപ്പ് ഉയര്‍ത്തല്‍; കലാശപ്പോരാട്ടം 7.30 ന്
മോസ്‌കോ: (www.kvartha.com 15.07.2018) 21 ഫിഫ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിനിറങ്ങുന്ന ഫ്രാന്‍സ് രണ്ടാം ലോകകപ്പ് ലക്ഷ്യമിടുമ്പോള്‍ ക്രൊയേഷ്യയ്ക്ക് മുന്നിലുള്ളത് പഴയ കണക്ക് പലിശ സഹിതം തീര്‍ത്ത് കന്നി ലോകകപ്പ് ഉയര്‍ത്തലാണ്. അന്നത്തെ തോല്‍വിയുടെ ഓര്‍മകളെ ഞങ്ങള്‍ക്ക് മറികടക്കണമെന്ന് ക്രൊയേഷ്യന്‍ താരം റാക്കിറ്റിച്ച് പറഞ്ഞതോടെ അങ്കം മുറുകുമെന്നുറപ്പ്. ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം 7.30ന് മോസ്‌കോയിലെ ലുഴ്‌നികി സ്റ്റേഡിയത്തിലാണ് മത്സരം.
20 വര്‍ഷം മുമ്പത്തെ കണക്കാണ് മോഡ്രിച്ചും സംഘവും തീര്‍ക്കാനൊരുങ്ങുന്നത്. കൃത്യമായി പറഞ്ഞാല്‍ 1998 ലോകകപ്പിലെ കണക്ക്. അന്ന് ആതിഥേയരായ ഫ്രാന്‍സ് ആയിരുന്നു ക്രൊയേഷ്യയുടെ മുന്നോട്ടുള്ള വഴി മുടക്കിയത്. അതും കപ്പിന് അരികെ സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ സാക്ഷാല്‍ ഒലിവര്‍ ഖാനെ നോക്കുകുത്തിയാക്കി മൂന്നെണ്ണം അടിച്ച് ജര്‍മനിയെ പറഞ്ഞയച്ചാണ് അവസാന നാലില്‍ യോഗ്യത നേടിയത്. അര്‍ജന്റീന അടങ്ങിയ ഗ്രൂപ്പില്‍ നിന്നും ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടിയ ടീം അതുവരെ എത്തിയതെന്നത് ഏറെ ശ്രദ്ധേയം. അന്ന് അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡിന് മുന്നില്‍ കാലിടറി. ഇത്തവണയും അര്‍ജന്റീനയടങ്ങിയ ഗ്രൂപ്പിലായിരുന്നു ക്രൊേഷ്യ.
1998 ജൂലായ് എട്ടിനായിരുന്നു സെമി ഫൈനല്‍ മത്സരം. 76,000 കാണികള്‍ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയം. ഏറ്റുമുട്ടേണ്ടത് ആതിഥേയരായ ഫ്രാന്‍സിനോട്. ക്രൊയേഷ്യ സുകേറിലൂടെ ആദ്യഗോള്‍ നേടി ആതിഥേയരെ ഞെട്ടിച്ചു. എന്നാല്‍, അടുത്ത മിനിറ്റില്‍ തന്നെ തുറാമിലൂടെ ഫ്രാന്‍സ് തിരിച്ചടിക്കുകയും 69ാം മിനിറ്റില്‍ തുറാം തന്നെ വീണ്ടും വല കുലുക്കിയതോടെ വമ്പന്മാരെ ഞെട്ടിച്ച പുലിക്കുട്ടികള്‍ കീഴടങ്ങി. അന്ന് ക്രൊയേഷ്യയ്ക്ക് വേണ്ടി സ്‌കോര്‍ നേടിയ സൂകര്‍ ആണ് ഇന്ന് അവരുടെ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ്.
ലൂസേഴ്‌സ് ഫൈനലില്‍ ബ്രസീലിനോട് തോറ്റ നെതര്‍ലാന്‍ഡിനെ തറപറ്റിച്ച് മൂന്നാം സ്ഥാനമെന്ന ചരിത്രനേട്ടത്തോടെയാണ് ആദ്യമായി ലോകകപ്പിനെത്തിയ ക്രൊയേഷ്യ അന്ന് മടങ്ങിയത്. ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് ഡാവര്‍ സുകേറും നേടി. ഫിഫ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനമെന്ന നേട്ടവും അന്ന് ക്രൊയേഷ്യ സ്വന്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, World Cup, Sports, Football, France, Mosco, Russia, Fifa, Final, Hopeful Croatia take on formidable France in World Cup 2018 final

Powered by Info News For You
Comments
Post a Comment