ഇരുപത് വര്‍ഷമായി യു എ ഇയില്‍ അനധികൃതമായി താമസിക്കുന്ന 73കാരിയായ മലയാളി പൊതുമാപ്പ് തേടി
അബൂദാബി: (www.kvartha.com 28.07.2018) യു എ ഇയില്‍ പൊതുമാപ്പ് തേടിയെത്തിയവരില്‍ 73കാരിയായ മലയാളിയും. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇവര്‍ യു എ ഇയിലെ അനധികൃത താമസക്കാരിയാണ്. അവസാന നാളുകള്‍ തന്റെ ബന്ധുക്കള്‍ക്കൊപ്പം ചിലവഴിക്കണമെന്നാണ് ആഗ്രഹമെന്ന് ഇവര്‍ പറയുന്നു.
മുംബൈ വഴി 1977ലാണ് ഇവര്‍ അബൂദാബിയിലെത്തുന്നത്. വേള്‍ഡ് വൈഡ് പ്രോപ്പര്‍ട്ടീസ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജനറല്‍ മാനേജരായിരുന്നു. എന്നാല്‍ വണ്ടി ചെക്ക് കൊടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ ഇവരുടെ തോല്‍ വി ആരംഭിച്ചു.
1998ലാണിവര്‍ അല്‍ വതബ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നത്. ഒരു ക്രിമിനലെന്ന് പറഞ്ഞ് ബന്ധുക്കള്‍ കൂടി ഒറ്റപ്പെടുത്തിയതോടെ അവര്‍ ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. പ്രമേഹവും അനാരോഗ്യവും ജീവിതം ദുഷ്‌കരമാക്കി. ഇതുവരെ അയല്‍ വാസികളുടെ സഹായത്തോടെയായിരുന്നു ജീവിതം.
ഭര്‍ത്താവ് മരിച്ച ഇവര്‍ക്ക് ഒരു മകള്‍ മാത്രമാണുള്ളത്. മകള്‍ ഇവരുടെ അനുജത്തിക്കൊപ്പമാണ് താമസിക്കുന്നത്. മകള്‍ക്ക് അഞ്ച് വയസുള്ളപ്പോള്‍ വാഹനാപകടത്തിലാണ് ഭര്‍ത്താവ് മരിച്ചത്. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ മുതല്‍ ഫ്രീലാന്‍സ് ആയി റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ ചെയ്ത് വന്നിരുന്നു. എന്നാല്‍, പ്രായമായതോടെ ഒന്നിനും വയ്യാതായി. ഇപ്പോള്‍ പൊതുമാപ്പില്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണിവര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "I am pinning my hope on amnesty, and I hope someone will help me in my old age. I only need enough money to be able to buy food and medicines," said Dustan.
Keywords: Gulf, UAE, Abu Dhabi

Powered by Info News For You

Comments
Post a Comment