സ്വതന്ത്ര ഇന്ത്യയ്ക്ക് വയസ് 72 ആയിട്ടും തൊട്ടുകൂടായ്മയ്ക്ക് അറുതിയില്ല; സ്‌കൂളില്‍ ദളിത് യുവതിയെ പാചകക്കാരിയായി നിയമിച്ചതിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം

തിരുപ്പൂര്‍: (www.kvartha.com 22.07.2018) സ്വതന്ത്ര ഇന്ത്യയ്ക്ക് വയസ് 72 ആയിട്ടും തൊട്ടുകൂടായ്മയ്ക്ക് അറുതിയില്ല. സ്‌കൂളില്‍ ദളിത് യുവതിയെ പാചകക്കാരിയായി നിയമിച്ചതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത് വന്നു. തമിഴ്‌നാട്ടിലാണ് സംഭവം. പാത്രങ്ങള്‍ വലിച്ചെറിഞ്ഞും അസഭ്യം പറഞ്ഞും കുട്ടികളെ സ്‌കൂളിലയക്കാതെയുമാണ് രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്.

സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കേസെടുത്തു. ദളിത് പാചകക്കാരി വീണ്ടും ജോലിയില്‍ പ്രവേശിച്ചതോടെ 30 രക്ഷിതാക്കള്‍ സ്വന്തം കുട്ടികളെ സ്‌കൂളിലയക്കാന്‍ തയാറായില്ല.



തിരുമാല ഗൗണ്ടന്‍പാളയം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പാചക്കാരിയായി അരുന്തതിയാര്‍ വിഭാഗത്തില്‍പെട്ട പി പപ്പലിനെ നിയമിച്ചതിനെതിരെയാണ് മറ്റുജാതിക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പപ്പലിനെ പാചകക്കാരിയായി നിയമിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ട് പാത്രങ്ങള്‍ വലിച്ചെറിയുകയും അസഭ്യം പറയുകയുമായിരുന്നു.

പപ്പലിന്റെ പരാതിയില്‍ 87 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പട്ടികജാതി - പട്ടിക വര്‍ഗ പീഡന വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകളും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെതിരായ വകുപ്പുകളും ചേര്‍ത്താണു കേസ്. കേസിലെ 12 പ്രധാന പ്രതികള്‍ ഒളിവിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India, National, News, Tamilnadu, Freedom, Women, Tribal Women, school, Education, Food, Parents, Shocking apathy in Tamil Nadu: Dalit cook in government school, parents stage protest



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?