പെരുമഴയില്‍ നേട്ടം കൊയ്ത് കെ എസ് ഇ ബി; ലഭിച്ചത് 72 കോടിയുടെ വെള്ളം
തൊടുപുഴ: (www.kvartha.com 18.07.2018) കുതിച്ചുപെയ്ത മഴയില്‍ കെ.എസ്.ഇ.ബി നേടിയത് 72 കോടി വൈദ്യുതിയുടെ ആസ്തി. ഒറ്റദിവസം പെയ്ത മഴയില്‍ മാത്രമാണ് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലേക്ക് 72 കോടി രൂപയുടെ വെള്ളം ഒഴുകിയെത്തിയത്. അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നീരൊഴുക്കാണ് ലഭിച്ചതെന്ന് കെ എസ് ഇ ബി വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് അവസാനിച്ച 24 മണിക്കൂറില്‍ 240.85 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉതകുന്ന വെള്ളമാണ് ഒഴുകിയെത്തിയത്. കേരളം വൈദ്യുതി വില്‍ക്കുന്ന ശരാശരി വിലയായ മൂന്നുരൂപ വച്ച് കണക്കുകൂട്ടിയാല്‍ 72.25 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണിത്. പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്നു കഴിഞ്ഞ സെപ്റ്റംബറില്‍ കേരളം വൈദ്യുതി വാങ്ങിയ യൂണിറ്റ് വിലയായ 9.90 വച്ച് കണക്കുകൂട്ടിയാല്‍ 238 കോടിയുടെ വൈദ്യുതിക്കുള്ള വെള്ളമുണ്ടിത്. ഇടുക്കി അണക്കെട്ടില്‍ മാത്രം 80.737 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി.
ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 153.4 മി.മീ റെക്കോഡ് മഴ രേഖപ്പെടുത്തി. 2013 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 230 മി.മീ മഴയാണ് ഇതിന് മുന്‍പുള്ള ഉയര്‍ന്ന പ്രതിദിനമഴ. അണക്കെട്ടിലെ ജലനിരപ്പ് ഒറ്റദിവസം കൊണ്ട് 3.67 അടി ഉയര്‍ന്ന് 2367.6 അടിയിലെത്തി. സംഭരണശേഷിയുടെ 65 ശതമാനം വെള്ളം ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുണ്ട്. മറ്റ് അണക്കെട്ടുകളിലേക്ക് കഴിഞ്ഞദിവസം ഒഴുകിയെത്തിയ വെള്ളത്തിന്റെ കണക്ക് ഇങ്ങനെയാണ്.
പമ്പ 82.93 ദശലക്ഷം യൂണിറ്റ്, ഷോളയാര്‍ 6.104, ഇടമലയാര്‍ 10.095, കുണ്ടള 6.691, കുറ്റിയാടി 15.508, ആനയിറങ്കല്‍ 5.018, നേര്യമംഗലം 15.814, പൊരിങ്ങല്‍ 10.696, ലോവര്‍ പെരിയാര്‍ 7.251 ദശലക്ഷം യൂണിറ്റ്.
മഴയെ തുടര്‍ന്ന് ആറ് പ്രധാന അണക്കെട്ടുകള്‍ പൂര്‍ണ സംഭരണശേഷിയിലെത്തി. കുറ്റിയാടി, പൊരിങ്ങല്‍, പൊന്മുടി, നേര്യമംഗലം (കല്ലാര്‍കുട്ടി), തര്യോട്, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളാണ് നിറഞ്ഞുകിടക്കുന്നത്.
പൊന്മുടി, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ തുറന്നുവിട്ടു. മാട്ടുപ്പെട്ടി 93 മി.മീ, കക്കി 188, ഇടമലയാര്‍ 136, ഷോളയാര്‍ 100, തര്യോട് 60, കുറ്റിയാടി 80, ആനയിറങ്കല്‍ 188, പൊന്മുടി 164, നേര്യമംഗലം 133, ലോവര്‍ പെരിയാര്‍ 176, പമ്പ 120 മി.മീ എന്നിങ്ങനെയാണ് വിവിധ പദ്ധതി പ്രദേശങ്ങളില്‍ പെയ്ത മഴ. കഴിഞ്ഞ വര്‍ഷം ഇതേദിവസം ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടിയിലധികം വെള്ളം എല്ലാ സംഭരണികളിലുമായി നിലവിലുണ്ട്.
2830.085 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 1921.391 ദശലക്ഷം യൂണിറ്റ് അധികമാണിത്. സമീപകാലത്തെ താഴ്ന്ന വൈദ്യുതി ഉപഭോഗമാണ് കഴിഞ്ഞദിവസം രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ലോകകപ്പ് ഫൈനല്‍ ഉണ്ടായിരുന്നിട്ടും 49.3556 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു ഉപഭോഗം. ഇതില്‍ 26.002 ദശലക്ഷം യൂണിറ്റ് കേന്ദ്ര പൂളില്‍ നിന്നും 23.352 ദശലക്ഷം യൂണിറ്റ് ആഭ്യന്തര ഉല്‍പ്പാദനവുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KSEB got big profit in Monsoon rain; 72 crores of water got in, Thodupuzha, News, KSEB, Rain, Business, Water, Dam, Kerala.

Powered by Info News For You

Comments
Post a Comment