മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാതെ സ്വത്ത് പണയം വെക്കാന്‍ തീരുമാനിച്ച കൂലിപ്പണിക്കാരന് ഭാഗ്യദേവതയുടെ കടാക്ഷം; അടിച്ചത് 70 ലക്ഷം

രാജപുരം: (www.kasargodvartha.com 18.07.2018) മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാതെ സ്വത്ത് പണയം വെക്കാന്‍ തീരുമാനിച്ച കൂലിപ്പണിക്കാരന് ഭാഗ്യദേവതയുടെ കടാക്ഷം. ചുള്ളിക്കര അയറോട്ട് എരുമപ്പള്ളത്തെ എം.കെ. രവീന്ദ്രനാണ് സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് രവീന്ദ്രന്‍ ഒടയംചാലിലെ ഹരിത കാവേരി ലോട്ടറി സ്റ്റാളില്‍ നിന്ന് ലോട്ടറി ടിക്കറ്റെടുക്കുന്നത്. തിങ്കളാഴ്ച ഫലം വന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് കേരള ഗ്രാമീണ്‍ ബാങ്ക് കോളിച്ചാല്‍ ശാഖാ മാനേജറെ ഏല്‍പിച്ചു.

ഡിസംബര്‍ രണ്ടിന് മകള്‍ ഹരിതയുടെ വിവാഹം നടത്താനിരിക്കുകയായിരുന്നു. ഇതിനായി പണം കണ്ടെത്താന്‍ വേറെ വഴിയില്ലാത്തതിനാല്‍ സ്വത്തു പണയം വെച്ച് പണമെടുക്കാമെന്ന് തീരുമാനിച്ചിരിക്കെയായിരുന്നു രവീന്ദ്രനെയും ഭാര്യ കൈരളിയെയും ഭാഗ്യദേവത കടാക്ഷിച്ചത്. തിങ്കളാഴ്ച രേഖകളുമായി ബാങ്കിനെ സമീപിക്കാനിരിക്കെയാണ് രാവിലെ ലോട്ടറിയടിച്ച വിവരം അറിയുന്നത്.

ലഭിക്കുന്ന തുകകൊണ്ട് മകളുടെ കല്യാണം നല്ല നിലയില്‍ നടത്തിക്കൊടുക്കണമെന്നും മകന്റെ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ അടയ്ച്ചു തീര്‍ക്കണമെന്നും രവീന്ദ്രന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, news, Top-Headlines, Rajapuram, Lottery, 70 Lakh Paurnami Lottery prize for Raveendran from Rajapuram
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?