നാലുവയസുകാരിയുടെ ജനനേന്ദ്രിയം പെന്‍സില്‍ കൊണ്ട് തുളച്ച് 7 വയസുകാരന്‍; സംഭവം ട്യൂഷന്‍ ക്ലാസില്‍ വെച്ച്

ഹൈദരാബാദ്: (www.kvartha.com 03.07.2018) നാല് വയസുകാരിയുടെ ജനനേന്ദ്രിയം പെന്‍സില്‍ കൊണ്ട് തുളച്ച് ഏഴുവയസുകാരന്‍ . കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നിന്ന് രക്തം വാര്‍ന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അതിനിടെ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കി.

ട്യൂഷന്‍ ക്ലാസില്‍ വച്ചായിരുന്നു സംഭവം. എന്നാല്‍ 11 വയസിന് താഴെയുള്ള കുട്ടിയായതിനാല്‍ ആണ്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ പോലീസിനായില്ല. നിയമപ്രകാരം കേസെടുക്കാന്‍ വകുപ്പില്ലാത്തതിനാല്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കി. കൗണ്‍സിലിംഗിനിടെ ആണ്‍കുട്ടിയുടെ മറുപടി കേട്ട് എല്ലാവരും ഞെട്ടിപ്പോയി. പെണ്‍കുട്ടികളുടെ ജനനേന്ദ്രിയം എങ്ങനെയാണെന്നറിയാനാണ് താന്‍ അങ്ങനെ ചെയ്തതെന്നായിരുന്നു ഡോക്ടറോട് കുട്ടി പറഞ്ഞത്. പെണ്‍കുട്ടിയേയും കൗണ്‍സിലിംഗിന് വിധേയയാക്കി.

Seven-year-old boy in Hyderabad pierced genitals of 4 year old girl, Hyderabad, News, Crime, Criminal Case, Complaint, Police, Hospital, Treatment, National

ട്യൂഷന്‍ ക്ലാസില്‍ ടീച്ചറില്ലാത്ത സമയത്താണ് കുട്ടിയുടെ ഈ ചെയ്തി. അതേസമയം മറ്റ് ലൈംഗിക പീഡനങ്ങള്‍ നടന്നിട്ടില്ലെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. ജനനേന്ദ്രിയത്തില്‍ പെന്‍സിലിട്ട് തുളച്ചുനോക്കുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിക്ക് മുറിവേറ്റത്.

Keywords: Seven-year-old boy in Hyderabad pierced genitals of 4 year old girl, Hyderabad, News, Crime, Criminal Case, Complaint, Police, Hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?