ഒഴുക്കില്‍പെട്ട് കാണാതായ 7 വയസുകാരന്റെ മൃതദേഹം 3 ദിവസത്തിനുശേഷം കണ്ടെത്തി
മാനന്തവാടി: (www.kvartha.com 16.07.2018) ഒഴുക്കില്‍പെട്ട് കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം മൂന്നു ദിവസത്തിനുശേഷം കണ്ടെത്തി. പേര്യ38ല്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ തയ്യുള്ളതില്‍ അയൂബ് -റസീന ദമ്പതികളുടെ മകന്‍ അജ്മലിനെയാണ് കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അജ്മലിനെ കാണാതായത്. വള്ളിത്തോട്ടിലെ പള്ളിയില്‍ ജുമാ നിസ്‌ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതാവുകയായിരുന്നു. വരയാല്‍ എസ്എന്‍എം എല്‍പി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.
നേവിയുടെ സഹായത്തോടെയുള്ള തെരച്ചിലിലാണ് മൂന്നുദിവസത്തിനുശേഷം തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കാണാതായതെന്ന് സംശയിക്കുന്ന സ്ഥലത്തുനിന്നും നാലുകിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Body of seven-year-old boy found in Peryal 38, Dead Body, News, Local-News, Student, Missing, Kerala.
Keywords: Body of seven-year-old boy found in Peryal 38, Dead Body, News, Local-News, Student, Missing, Kerala.
Powered by Info News For You

Comments
Post a Comment