ഹിറ്റ്മാന് സെഞ്ചുറി; ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് ട്വന്റി 20 പരമ്പര

ബ്രിസ്റ്റോള്‍: (www.kvartha.com 08.07.2018) ഹിറ്റ്മാന്റെ സൈഞ്ചുറി മികവില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സര പരമ്പര 2-1 ന് ഇന്ത്യ നേടി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ ലക്ഷ്യം കണ്ടു.

ഓപ്പണര്‍ രോഹിത് ശര്‍മ 56 പന്തില്‍ 100 റണ്‍സ് നേടിയപ്പോള്‍ 14 പന്തില്‍ 33 റണ്‍സുമായി ഹര്‍ദിക് വാലറ്റത്ത് വെടിക്കെട്ട് നടത്തി. സ്‌കോര്‍ 21ല്‍ നില്‍ക്കെ ശിഖര്‍ ധവാനെയും 62ല്‍ കെ എല്‍ രാഹുലിനെയും നഷ്ടപ്പെട്ടെങ്കിലും കോഹ്ലിയെ കൂട്ടുപിടിച്ച് രോഹിത് മുന്നേറി. സ്‌കോര്‍ 151ല്‍ 43 റണ്‍സ് നേടിയ കോഹ്ലിയും പുറത്തായെങ്കിലും ഹര്‍ദികിന്റെ വേഗതയേറിയ ബാറ്റിംഗ് വിജയം എളുപ്പമാക്കി.


മറുവശത്ത് ഓപ്പണര്‍ ജെ ജെ റോയിയുടെ (31 പന്തില്‍ 67) ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് ആദ്യ വിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും നാല് വിക്കറ്റ് നേടിയ ഹര്‍ദിക് പാണ്ഡ്യയ്ക്ക് മുന്നില്‍ വാലറ്റത്തിന് പിടിച്ചുനില്‍ക്കാനായില്ല. ഏകദിന പരമ്പര 12ന് ആരംഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Sports, Cricket, England, India, won, Twenty-20, Rohit Sharma, India vs England, Third T20I in Bristol: Rohit Ton Helps India Win by 7 Wickets



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?