7 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച 19കാരന് വധശിക്ഷ; പരമാവധി ശിക്ഷ നടപ്പാക്കുന്നത് നിയമഭേദഗതി പാസാക്കിയ ശേഷം ആദ്യം

ജയ്പൂര്‍: (www.kvartha.com 21.07.2018) ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച 19കാരന് വധശിക്ഷ വിധിച്ചു. രാജസ്ഥാനിലാണ് സംഭവം. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള നിയമഭേദഗതി രാജസ്ഥാന്‍ നിയമസഭ പാസാക്കിയതിന് ശേഷം ഇതാദ്യമായാണ് ഒരാള്‍ക്ക് പരമാവധി ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നിയമഭേദഗതി പാസാക്കിയത്.
 Jaipur, National, Molestation, Case, Court, 19-Year-Old Gets Death Penalty For Raping Infant Under New Rajasthan Law

മെയ് ഒമ്പതിനാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രക്ഷിതാക്കളില്ലാത്ത സമയത്ത് ബന്ധുവിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് എടുത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് 20 ദിവസം പെണ്‍കുട്ടി അല്‍വാറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈദ്യ പരിശോധനയിലാണ് പീഡനത്തിനിരയായതായി വ്യക്തമായത്.

അതിവേഗ കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്. മധ്യപ്രദേശിന് ശേഷം 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ വിധിക്കാനുള്ള നിയമഭേദഗതി കൊണ്ടുവന്ന സംസ്ഥാനമാണ് രാജസ്ഥാന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Jaipur, National, Molestation, Case, Court, 19-Year-Old Gets Death Penalty For Raping Infant Under New Rajasthan Law



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?