ഫോര്‍മാലിന്‍ കലര്‍ത്തിയ 6 ടണ്‍ കൂന്തളുമായി വന്ന ലോറി നാട്ടുകാര്‍ തടഞ്ഞു; പിടികൂടിയത് മംഗളൂരുവിലെ സ്വകാര്യ എക്‌സ്‌പോര്‍ട്ടിങ് കമ്പനിയിലേക്കുള്ള ലോറി
പയ്യോളി: (www.kvartha.com 22/07/2018) ഫോര്‍മാലിന്‍ കലര്‍ത്തിയ 6 ടണ്‍ കൂന്തളുമായി വന്ന ലോറി നാട്ടുകാര്‍ തടഞ്ഞുവെച്ചു. ദേശീയപാതയില്‍ വടകര മൂരാട് പാലത്തിന് സമീപമാണ് ഫോര്‍മലിന്‍ കലര്‍ന്നതാണെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ മീന്‍ലോറി തടഞ്ഞത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയില്‍ മീനില്‍ ചെറിയ അളവില്‍ ഫോര്‍മലിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
ഭക്ഷ്യസുരക്ഷാ സ്‌ക്വാഡിലെ ജിതിന്‍രാജ്, ഷെബിന മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഫോര്‍മാലിന്‍ കലര്‍ന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂന്തള്‍ സംസ്ഥാനത്ത് വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ലോറി അതിര്‍ത്തി കടക്കുന്നതുവരെ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കന്യാകുമാരിയില്‍ നിന്ന് മംഗളൂരുവിലേക്ക് കൂന്തള്‍ കയറ്റി പോകുകയായിരുന്നു ലോറി. പാലത്തില്‍ വണ്‍വേ ആയതിനാല്‍ ലോറി ഇവിടെ നിര്‍ത്തിയിരുന്നു. ലോറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസും നാട്ടുകാരും ചേര്‍ന്ന് ലോറി തടയുകയായിരുന്നു.
ആറ് ടണ്‍ കൂന്തളാണ് ഇതില്‍ ഉണ്ടായിരുന്നത്. മംഗളൂരുവിലെ സ്വകാര്യ എക്‌സ്‌പോര്‍ട്ടിങ് കമ്പനിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇതെന്ന് ലോറി ജീവനക്കാര്‍ പറഞ്ഞു. ലോറി സ്‌റ്റേഷനിലേക്ക് മാറ്റാനുള്ള പോലീസിന്റെ നീക്കത്തില്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്നാണ് കോഴിക്കോടു നിന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, Vadakara, News, Fishermen, Mangalore, Seized, 6000 kg of formalin-laced fish seized in Kerala

Powered by Info News For You
Comments
Post a Comment