വിവാഹാഘോഷത്തിനിടയില്‍ പടക്കം പൊട്ടിച്ചത് എതിര്‍ത്തയാളെ തല്ലിക്കൊന്ന സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍

ഗുവാഹതി: (www.kvartha.com 12.07.2018) പടക്കം പൊട്ടിച്ചതിനെ ചോദ്യം ചെയ്തയാളെ തല്ലിക്കൊന്ന സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. അസമിലെ നല്‍ബരി ജില്ലയിലാണ് സംഭവം. വിവാഹാഘോഷങ്ങളുടെ ഭാഗമായായിരുന്നു പടക്കം പൊട്ടിച്ചത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. 35കാരനായ ജതിന്‍ ദാസാണ് കൊല്ലപ്പെട്ടത്.

National, Lynched to death

രാത്രി വരന്‍ വിവാഹവേദിയിലേയ്ക്ക് എത്തുന്നതിന് മുന്‍പ്, രാത്രി പതിനൊന്ന് മണിയോടെ വധുവിന്റെ ആളുകള്‍ പടക്കം പൊട്ടിച്ചിരുന്നു. പന്ത്രണ്ടോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ജതിന്‍ ദാസിന്റെ ദേഹത്തേയ്ക്കും സംഘം പടക്കം പൊട്ടിച്ചിട്ടു. ഇത് ജതിന്‍ ചോദ്യം ചെയ്തതോടെ പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു ജതിന്‍ ദാസ് താമസിച്ചിരുന്നത്. കൊലപാതകത്തെ തുടര്‍ന്ന് വിവാഹം മാറ്റി വെച്ചതായാണ് റിപോര്‍ട്ട്. മറ്റ് പ്രതികള്‍ ഒളിവിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: GUWAHATI: Six people were arrested on Wednesday after a man was beaten to death in Assam's Nalbari district when he objected to bursting of crackers at a wedding.

Keywords: National, Lynched to death 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?