മംഗളൂരുവില്‍ നിന്നും ട്രെയിനില്‍ ലഹരിക്കടത്ത്; നാലു ബാഗുകളില്‍ നിന്നായി 65 കിലോ പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 25.07.2018) മംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ ലഹരിക്കടത്ത് വ്യാപകമാകുന്നതു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ പി എഫിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നാലു ബാഗുകളില്‍ നിന്നായി 65 കിലോ പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ നിന്നുമാണ് പാന്‍മസാലകള്‍ പിടിച്ചെടുത്തത്.

എസ്-മൂന്ന് കോച്ചില്‍ നാല് ബാഗിലായി സൂക്ഷിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍. എ.എസ്.ഐ. ബിനോയ് കുര്യന്‍, പി. സുരേശന്‍, വി.ടി. രാജേഷ്, കെ.സി. മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Raid, Train, 65 Kg Panmasala seized from Train
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?