പെണ്‍കുട്ടികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം; പിടിയിലായത് 65 കാരന്‍, അറസ്റ്റ് രേഖപ്പെടുത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2018) പെണ്‍കുട്ടികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തുന്നതിന് പിടിയിലായത് 65 കാരന്‍. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പടന്നക്കാട് സ്വദേശി ഇബ്രാഹിമിനെയാണ് എസ് ഐ സന്തോഷ്‌കുമാറും സംഘവും അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് 65കാരനെ പോലീസ് പിടികൂടിയത്.

ബസ് സ്റ്റാന്‍ഡിലെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഇയാള്‍ ഉടുമുണ്ട് പൊക്കി രഹസ്യഭാഗം കാണിച്ചുകൊടുക്കുന്നത് പതിവാക്കിയിരുന്നു. പെണ്‍കുട്ടികള്‍ ഇക്കാര്യം രക്ഷിതാക്കളെ അറിയിക്കുകയും രക്ഷിതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ 24നും 28നും ബസ് സ്റ്റാന്റ് പരിസരത്തുവെച്ച് ഇയാള്‍ പതിവ് ആവര്‍ത്തിച്ചു. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ഇയാള്‍ ഉടുമുണ്ട് പൊക്കിയത്. വിദ്യാര്‍ത്ഥിനികള്‍ ഉടന്‍ തന്നെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വിവരമറിയിച്ചു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇതിനുമുമ്പും ഒട്ടേറെ തവണ ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ആഭാസപ്രകടനം നടത്തിയിരുന്നു. മുമ്പ് രണ്ടുതവണ പോലീസ് ഇയാളെ താക്കീത് നല്‍കുകയും ചെയ്തിരുന്നു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ നിരോധന നിയമം പോക്‌സോ ചുമത്തിയാണ് ഇബ്രാഹിമിനെ പോലീസ് അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Accused, Arrest, Police, Women, Railway station, Abuse, 65 year old arrested for abusing girls.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?