ലാവാ ഇസഡ് 61 ഫോണ്‍ വിപണിയില്‍
കൊച്ചി: (www.kvartha.com 25.07.2018) ലാവയുടെ പുതിയ ഫോണായ ഇസഡ് 61 വിപണിയില്‍. സ്‌റ്റൈലിഷ് ആയ ഡിസൈനും മികച്ച ക്യാമറയും ഷാര്‍പ്പ് ക്ലിക്ക് സാങ്കേതിക വിദ്യയും സഹിതമാണ് ഇസഡ് സീരീസിലുള്ള പുതിയ ഫോണ്‍ എത്തിയിരിക്കുന്നത്. സൂക്ഷ്മമായ ദൃശ്യങ്ങള്‍ പോലും പകര്‍ത്താന്‍ ക്യാമറയെ സഹായിക്കുന്നതാണ് ഷാര്‍പ്പ് ക്ലിക്ക് സാങ്കേതിക വിദ്യ. 8എംപി ഓട്ടോഫോക്കസ് ക്യാമറയാണ് ഫോണിലുള്ളത്. ഫ്രണ്ട് ക്യാമറ 5 എംപി. എല്‍ഇഡി ഫ്‌ളാഷുള്ളതാണ് ഫ്രണ്ട് ക്യാമറ.
18:9 ഫുള്‍ സ്‌ക്രീനോടെ എത്തുന്ന ഇസഡ് 61 ന് 1ജിബി റാംമും, 3000 എംഎഎച്ച് ബാറ്ററിയുമാണ് ഉള്ളത്. 5750 രൂപയാണ് ഫോണിന്റെ വില. രാജ്യത്തെ 80,000 റീട്ടെയില്‍ സ്‌റ്റോറുകളില്‍ ഫോണ്‍ ലഭിക്കും. കറുപ്പ്, സ്വര്‍ണ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 2 ജിബി റാം ഉള്ള ഇസഡ് 61 ന്റെ പതിപ്പ് ആഗസ്ത് മാസം പുറത്തിറക്കും.
ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇസഡ് 61 എന്ന് ലാവാ ഇന്റര്‍നാഷണല്‍ പ്രൊഡക്ട് ഹെഡ് ഗൗരവ് നിഗം പറഞ്ഞു. എച്ച്ഡി ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നതാണ് ഷാര്‍പ്പ് ക്ലിക്ക് സാങ്കേതിക വിദ്യയോടെ എത്തുന്ന ഫോണെന്ന് അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lava Z61 With 18:9 Display, 'Sharp Click' Camera Launched in India: Price, Specifications, Kochi, News, Business, Technology, Mobile Phone, Kerala.

Powered by Info News For You

Comments
Post a Comment