അധ്യാപകര്‍ക്ക് സന്തോഷ വാര്‍ത്ത: 6,000 നിയമനം ഈ വര്‍ഷമെന്ന് പി എസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍

കാസര്‍കോട്:  (www.kvartha.com 19.07.2018) അധ്യാപകര്‍ക്ക് സന്തോഷ വാര്‍ത്ത. എല്‍ പി, യു പി അധ്യാപകരായി 6,000 പേര്‍ക്ക് ഈവര്‍ഷം നിയമനം നല്‍കുമെന്ന് പി എസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ വ്യക്തമാക്കി. കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ പി എസ് എ, യു പി എസ് എ അധ്യാപക നിയമനത്തിനായി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള ഇന്റര്‍വ്യൂകള്‍ മൂന്ന് മേഖലകളിലായി നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് 18,000 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. 18 പേരടങ്ങുന്ന ഇന്റര്‍വ്യൂ ബോര്‍ഡ് ഇതിനായി രൂപീകരിച്ചിട്ടുണ്ട്.
Kasaragod, Teachers, School, PSC Chairman Adv. MK Sakeer

റാങ്ക് പട്ടിക ഉടന്‍ പുറത്തിറക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണം കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്രയം നിയമങ്ങള്‍ നടത്തുന്നത്. പോലീസ് സേനയ്ക്കുവേണ്ടിയും ആരോഗ്യ മേഖലയ്ക്കുവേണ്ടിയും ഉദ്യോഗാര്‍ത്ഥികള്‍ക്കായി പുതിയ വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്. റാങ്ക് ലിസ്റ്റുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. മറ്റ് റാങ്ക് ലിസ്റ്റുകള്‍ മൂന്ന് വര്‍ഷത്തിനകവും പുറത്തിറക്കും. ചെയര്‍മാനായി ചുമതലയേറ്റശേഷം 83,000 നിയമനങ്ങള്‍ നടത്തിയതായും പി എസ് സി ചെയര്‍മാന്‍ പറഞ്ഞു.

12,000 ഷോട്ട് ലിസ്റ്റും ആയിരത്തിലേറെ റാങ്ക് ലിസ്റ്റും പുറത്തിറക്കി. 2009 മുതല്‍ തീര്‍പ്പ് കല്‍പ്പിക്കാത്ത ഫയലുകള്‍ തീര്‍പ്പാക്കുകയും ചെയ്തിട്ടുണ്ട്. കാസര്‍കോട്ടടക്കം 14 ജില്ലകളിലും പി എസ് സിയുടെ ഇ ഓഫീസിന്റെ പൂര്‍ണ നിലയില്‍ എത്തുന്നതോടെ ഫയലുകള്‍ തീര്‍പ്പാക്കുന്നത് വേഗത്തിലാക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇ ഓഫീസ് വഴി കൈകാര്യംചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 36,000 ഹാര്‍ഡ് ഫയലുകള്‍ പി എസ് സി ആസ്ഥാനത്തെ കംപ്യൂട്ടറിലേക്ക് മാറ്റിയിട്ടുണ്ട്.

പി എസ് സി ആസ്ഥാനത്തും മൂന്ന് മേഖല ഓഫീസുകളിലും ഇ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ജില്ലകളില്‍ പി എസ് സി ഓഫീസുകളില്‍ മലപ്പുറത്ത് മാത്രമേ ഇനി ഇ ഓഫീസ് ആരംഭിക്കാനുള്ളു. ആഗസ്‌റ്റോടെ സമ്പൂര്‍ണ്ണ ഇ ഓഫീസ് പ്രഖ്യാപനം നടത്തുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Teachers, School, PSC Chairman Adv. MK Sakeer
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?