ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷികം: ജില്ലാതല പ്രഖ്യാപനം നാളെ
കാസര്‍കോട് (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിം അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന അറുപതിനപരിപാടികളുടെ ഭാഗമായുള്ള ജില്ലാതല പ്രഖ്യാപനം ശനിയാഴ്ച സൗത്ത് ചിത്താരി മദ്രസയില്‍ നടക്കും. അജാനൂര്‍ റെയിഞ്ച് ട്രഷറര്‍ കൂലികാട് കുഞ്ഞബ്ദുല്ല ഹാജി പാതാക ഉയര്‍ത്തും. സമസ്ത ജില്ലാ പ്രസിഡണ്ട് താഖ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. എം.എസ് തങ്ങള്‍ മദനി പ്രാര്‍ഥന നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി അധ്യക്ഷനാകും. എം.എ ഖാസിം മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട്ടി.പി അലിഫൈസി ജില്ലാതലസ്വാഗതസംഘ പ്രഖ്യാപനം നടത്തും.ഹനീഫ് ഹുദവി ദേലംപാടി പ്രമേയ പ്രഭാഷണം നടത്തും.
Powered by Info News For You

Comments
Post a Comment