ശബരിമല മാസ്റ്റര്‍ പ്ലാന്‍: 60 ലക്ഷം രൂപയുടെ വിവരം നല്‍കാത്ത വിവരാവകാശ ഉദ്യോഗസ്ഥനെ ശിക്ഷിയ്ക്കാനും 15 ദിവസത്തിനകം വിവരങ്ങള്‍ നല്‍കാനും കമ്മീഷന്‍ ഉത്തരവ്
പത്തനംതിട്ട:(www.kvartha.com 15/07/2018) ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിലേക്ക് കേന്ദ്രസര്‍ക്കാര്‍ 2005 ല്‍ അനുവദിച്ച 60 ലക്ഷം രൂപയെ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകനു നല്‍കാത്ത തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഹൈപവ്വര്‍ കമ്മിറ്റി ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥനെ ശിക്ഷിയ്ക്കാന്‍ കമ്മീഷന്‍ ഉത്തരവ്. അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ 15 ദിവസത്തിനകം രജിസ്‌ട്രേഡ് തപാലില്‍ പൂര്‍ണ്ണവും വ്യക്തവുമായ രീതിയില്‍ അപേക്ഷകനു നല്‍കണമെന്നും ശേഷം 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിലേക്ക് 2005 ല്‍ കേന്ദ്രസര്‍ക്കാര്‍ 60 ലക്ഷം രൂപ അനുവദിച്ചത് ഏത് തീയതിലാണെന്നും, ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിലേക്ക് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടേയും സമിതി അംഗങ്ങളുടേയും വിവരങ്ങളും ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിലേക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 60 ലക്ഷം രൂപ ചെലവഴിച്ച ഉദ്യോഗസ്ഥരുടെ പേര് തസ്തിക എന്നിവയും ഈ 60 ലക്ഷം രൂപയുടെ വരവു ചെലവു കണക്കുകളെ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടും 1.12.2015 ല്‍ നല്‍കിയ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നല്‍കാത്തതിന്റെ പേരില്‍ അപേക്ഷകനും വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോളിന്റെ ഈ നടപടി.
പബ്ലിക്ക് ഓഫീസറില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാത്തിനെ തുടര്‍ന്ന് റഷീദ് ആനപ്പാറ ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതിയുടെ മെമ്പര്‍ സെക്രട്ടറി കൂടിയായ വിവരാവകാശ നിയമത്തിന്റെ അപ്പീല്‍ അധികാരിയ്ക്ക് 05/01/2016 ല്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ അപ്പീലിന്‍മേല്‍ അപേക്ഷകനു മറുപടി നല്‍കാത്ത അപ്പീല്‍ അധികാരിയുടെ നടപടി വിവരാവകാശം 19(6) വകുപ്പിന്റെ ലംഘനമാണെന്നും 15 ദിവസത്തിനകം ആയതിനു മെമ്പര്‍ സെക്രട്ടറി വിശദീകരണം നല്‍കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷന്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, Sabarimala, RTI law strictly implemant in sabarimala master plan deatiles

Powered by Info News For You

Comments
Post a Comment