കാസർകോട് ഉപ്പളയിൽ ജീപ്പിൽ ലോറിയിടിച്ച് 5 പേർ മരിച്ചു

കാസർകോട്: (www.kvartha.com 08.07.2018) ഉപ്പളയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നയബസാർ ദേശീയ പാതയിൽ പുലർച്ചെ ആറ് മണിയോടെയാണ് സംഭവം.


കർണാടക സ്വദേശികളായ മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. .പാലക്കാട്ട് പോയി നാട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം.13 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.



കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയുടെ ടയർ ഊരിതെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ജീപ്പിനകത്ത് കുടുങ്ങിയവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ജീപ്പ് വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.മൃതദേഹങ്ങൾ മംഗൽപ്പാടി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ മംഗുലുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Summary: 5 Killed as Lorry hits Jeep, 8 critically injured!- START disable copy paste -->
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?