5 ഡാമുകള്‍ ഉണ്ടായിട്ടും മുതലമടക്കാര്‍ കാലവര്‍ഷത്തിലും കുടിവെളളമില്ലാതെ ദുരിതത്തില്‍
പാലക്കാട്: (www.kvartha.com 04.07.2018) കാലവര്‍ഷം തിമിര്‍ത്തുപെയ്യുമ്പോഴും സംസ്ഥാനത്ത് അഞ്ച് ഡാമുകളുള്ള ഏക പഞ്ചായത്തില്‍ കുടിക്കാന്‍ ശുദ്ധജലമില്ല. പാലക്കാട് ജില്ലയിലെ കിഴക്കന്‍മേഖലയുടെ അതിര്‍ത്തി ഗ്രാമമായ മുതലമടയിലാണ് ഈ ദുരവസ്ഥ.
കരടിക്കുന്ന് ട്രൈബല്‍ കോളനിയിലെ 20 ഓളം കുടുംബങ്ങളാണ് അനിയന്ത്രിത മാലിന്യ നിക്ഷേപത്തെയും ഇഷ്ടിക ചൂളകളുടെ അമിത ജലചൂഷണത്തെയും തുടര്‍ന്ന് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. 2002 ലാണ് ജലനിധിയുടെ കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. പൊതു കിണറിനെ ആശ്രയിച്ചുള്ളതാണ് പദ്ധതി. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കിണറിലേക്ക് ഒഴുകിയെത്തുന്നതിനാല്‍ വെള്ളത്തിന് നിറമാറ്റവും രുചിവ്യത്യാസവും അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ വെള്ളമാണ് കോളനിക്കാര്‍ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും മറ്റുമായി ഉപയോഗിക്കുന്നത്.

ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ജല അതോറിറ്റി തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. കരടിക്കുന്ന് പ്രദേശത്തെ പാപ്പാത്തിയെന്ന രങ്കനായികിയുടെ തോട്ടത്തിലാണ് രാത്രികാലങ്ങളില്‍ കണ്ടെയ്‌നറുകളിലെത്തുന്ന മാലിന്യം നിക്ഷേപിക്കുന്നത്.
കൊച്ചി, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലെ ആശുപത്രി മാലിന്യവും അറവ് അലക്ട്രിക്കല്‍ മാലിന്യവും ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാസം 10 നും 11 നും കോട്ടയത്തു നിന്ന് മാലിന്യവുമായെത്തിയ ലോറി നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞ് പോലീസിനെ ഏല്‍പ്പിച്ചിരുന്നു. ലോറി ഡ്രൈവര്‍ക്കെതിരെ കൊല്ലങ്കോട് പോലീസ് കേസെടുത്തിട്ടുണ്ട്. പക്ഷേ, തോട്ടം ഉടമയെ പഞ്ചായത്ത് ഭരണസമിതി താക്കീത് നല്‍കി വിടുകയായിരുന്നുവെന്നും പരാതിയുണ്ട്.
എന്നാല്‍ പഞ്ചായത്തിന്റെ ഉത്തരവ് മറികടന്നാണ് സ്വകാര്യ വ്യക്തി മാലിന്യ മാഫിയകളുടെ കൈയ്യില്‍ നിന്ന് വലിയ തുക കൈപറ്റി പ്രദേശത്തെ മറ്റൊരു വിളപ്പില്‍ ശാലയാക്കി മാറ്റുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. 20,000 രൂപ പിഴയൊടുക്കണമെന്ന് കാണിച്ച് രണ്ട് തവണ രങ്കനായകിക്ക് പഞ്ചായത്ത് കത്തയച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഡി എം ഒക്കും ജില്ലാ കലക്ടര്‍ക്കും കത്തയക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത് അധികൃതര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: No drinking water in Muthalamada, Palakkad, News, Local-News, Drinking Water, Natives, Dam, Police, Case, Health, Health & Fitness, Protesters, Kerala.

Powered by Info News For You

Comments
Post a Comment