ഫുട്‌ബോര്‍ഡില്‍ തൂങ്ങി യാത്ര ചെയ്യവേ ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 5 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ചെന്നൈ: (www.kvartha.com 24.07.2018) ഫുട്‌ബോര്‍ഡില്‍ തൂങ്ങി യാത്ര ചെയ്യവേ ട്രെയിനില്‍ നിന്നും തെറിച്ചുവീണ് അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക് . സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടം.
തീവണ്ടിയുടെ ഫുട്‌ബോര്‍ഡില്‍ തൂങ്ങി യാത്ര ചെയ്തവരാണ് അപകടത്തില്‍ പെട്ടത്. ട്രെയിനില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതിനിടെ തൂണില്‍ ഇടിച്ചതാണ് അപകടകാരണം. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
അപകടം നടന്നയുടനെ യാത്രക്കാര്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. 22നും 35നുമിടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഇതില്‍ രണ്ടു പേര്‍ സംഭവസ്ഥലത്തുവച്ചും മൂന്നുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
ട്രെയിനിന്റെ വാതിലില്‍ നിന്ന് യാത്ര ചെയ്തവര്‍ക്കാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കി. ഭിത്തിയില്‍ തലയിടിച്ച് വീഴുകയായിരുന്നു. അപകടം നടന്നയുടനെ തന്നെ റെയില്‍ വേ പോലീസ് സംഭവസ്ഥലത്തെത്തുകയും മൃതദേഹങ്ങള്‍ ചെന്നൈ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുകയും ചെയ്തു. പരിക്കേറ്റ ആറു യാത്രക്കാരെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
അപകടത്തില്‍ മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഫോര്‍ ഷോര്‍ എസ്‌റ്റേറ്റിലെ ജെ നവീന്‍ കുമാര്‍(23), വെല്‍സ് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിയും രാജ അണ്ണമലൈപുരം നിവാസിയുമായ ശിവകുമാര്‍(22), പ്ലസ് ടു വിദ്യാര്‍ത്ഥിയും തംബാരം നിവാസിയുമായ ഭരത്(16) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
അപകട സമയത്ത് ഏകദേശം 30ഓളം യാത്രക്കാര്‍ ഇത്തരത്തില്‍ ട്രെയിനിന്റെ വാതിലില്‍ തൂങ്ങി നിന്നു യാത്ര ചെയ്തിരുന്നതായാണ് വിവരം. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ വൈകും.

Keywords: Five commuters travelling on Chennai suburban train's foot board die after hitting iron poles, Chennai, Accidental Death, Train Accident, Dead, Dead Body, Hospital, Treatment, Injured, Hospital, Treatment, Police, National.
Powered by Info News For You

Comments
Post a Comment