5 ലക്ഷത്തോളം ഫോളേവേഴ്‌സുള്ള വനിത എമിറേറ്റി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റിനെ അപമാനിക്കുന്ന മുപ്പതോളം വീഡിയോകള്‍ സ്‌നാപ് ചാറ്റില്‍ പ്രചരിപ്പിച്ച യുവാവിന് ആറ് മാസം തടവ്

അബൂദാബി: (www.kvartha.com 02.07.2018) പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റിനെ അപകീര്‍ത്തിപ്പെടുത്താനായി മുപ്പതോളം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച എമിറേറ്റിക്ക് ആറ് മാസം തടവ്. തടവ് ശിക്ഷ കൂടാതെ 20,000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്.

അഞ്ച് ലക്ഷത്തോളം ഫോളേവേഴ്‌സ് ഉള്ള വനിത ആക്ടിവിസ്റ്റിനെ അപമാനിക്കുന്ന വീഡിയോകള്‍ സ്‌നാപ് ചാറ്റ് വഴിയാണിയാള്‍ പ്രചരിപ്പിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ വീഡിയോകള്‍ പ്രതി തന്നെ നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരയ്ക്ക് നഷ്ടപരിഹാരവും ലഭ്യമാകാന്‍ കേസ് സ്‌പെഷ്യല്‍ സിവില്‍ കോര്‍ട്ടിന്റെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്.

Gulf, UAE, Abuse

ഒരു സുഹൃത്ത് മുഖേനയാണ് ആക്ടിവിസ്റ്റ് വീഡിയോകളെ കുറിച്ച് അറിയുന്നത്. തുടര്‍ന്നിവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Emirati man denied creating the video clips and claimed that the woman had forged the videos.

Keywords: Gulf, UAE, Abuse



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?