പെരുമ്പാവൂരില്‍ 5 പേരുടെ മരണത്തിനിടയാക്കിയത് അമിതവേഗത; കാര്‍ പൂര്‍ണമായും തകര്‍ന്നു
പെരുമ്പാവൂര്‍: (www.kvartha.com 19.07.2018) പെരുമ്പാവൂരില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയത് കാറിന്റെ അമിതവേഗതയെന്ന് പ്രാഥമിക നിഗമനം. കാര്‍ അമിതവേഗത്തില്‍വന്നു ബസില്‍ ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കാറിലുണ്ടായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ജിനീഷ്(22), വിജയന്‍(22), കിരണ്‍(21), ഉണ്ണി(20), ജെറിന്‍(22) എന്നിവരാണു മരിച്ചത്.
പരിക്കേറ്റ ജിബിന്‍, അപ്പു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെറിന്റെ സഹോദരനാണ് ജിബിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ജെറിനെ ഒമാനിലേക്ക് യാത്രയാക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയില്‍ കരിക്കോടായിരുന്നു അപകടം. നെടുമ്പാശേരിയിലേക്കു പോകുകയായിരുന്ന കാറും എതിരെ വന്ന ബസുമാണ് കൂട്ടിയിടിച്ചത്. കരിക്കോട് വല്ലത്ത് വളവില്‍ വച്ച് തടി കയറ്റിപ്പോയ ലോറിയെ മറികടക്കുന്നതിനിടെ ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ബസിന്റെ മുന്‍വശവും തകര്‍ന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

Keywords: 5 killed and 2 injured at Perumbavoor road accident, Perumbavoor, News, Accidental Death, Injured, CCTV, Video, hospital, Treatment, Dead, Obituary, Police, Kerala.
Powered by Info News For You

Comments
Post a Comment