5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ അറസ്റ്റില്‍

പാലക്കാട്: (www.kvartha.com 16.07.2018) പൊള്ളാച്ചിയില്‍ നിന്നും പാലക്കാട് വിതരണത്തിനായി കൊണ്ടുവന്ന അഞ്ചുലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് രാജസ്ഥാന്‍ സ്വദേശികളെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തു.

രാജസ്ഥാന്‍ ബിക്കാനിയ സ്വദേശി രം രത്തന്‍ (25), സുസാന്‍ ഘട്ട് സ്വദേശി വികാസ് (20)എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് എസ്.ഐ. ആര്‍.രഞ്ജിത്തും സംഘവും ഞായറാഴ്ച രാവിലെ പാലക്കാട് ടൗണ്‍ റെയില്‍വേ സ്‌റ്റേഷനു മുന്‍പില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

Persons Arrested with Five Lakh Black Money, Palakkad, News, Fake money, Police, Arrested, Court, Kerala

ശരീരത്തില്‍ ഒളിപ്പിച്ചാണ് പണം കൊണ്ടുവന്നത്. നടപടിക്രമങ്ങള്‍ക്കു ശേഷം പ്രതി മുതലുകള്‍ കോടതിയില്‍ ഹാജരാക്കി. അഡീഷണല്‍ എസ്.ഐ.പുരുഷോത്തമന്‍ പിള്ള, റെയില്‍വേ പോലീസ് സീനിയര്‍ സി.പി.ഒ സജി അഗസ്റ്റിന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആര്‍. കിഷോര്‍, എം. സുനില്‍, കെ.അഹമ്മദ് കബീര്‍, ആര്‍.വിനീഷ്, ആര്‍. രാജീദ് എന്നിവരും പരിശോധനയില്‍ ഉണ്ടായിരുന്നു.

Keywords: Persons Arrested with Five Lakh Black Money, Palakkad, News, Fake money, Police, Arrested, Court, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?