മക്കളുടെ മുന്നില്‍ വെച്ച് യുവതിയെ 5 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ചുട്ടുകൊന്നു
ലക്‌നൗ:(www.kvartha.com 15/07/2018) ആറ് വയസുള്ള മകളുടെ മുന്നില്‍ വെച്ച് യുവതിയെ പീഡിപ്പിച്ച ശേഷം ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ സാംബല്‍ ജില്ലയിലാണ് സംഭവം. അക്രമം നടക്കുമ്പോള്‍ ചെറിയ മക്കള്‍ മാത്രമായിരുന്നു യുവതിക്കൊപ്പം വീട്ടില്‍ ഉണ്ടായിരുന്നത്. 35കാരിയായ യുവതിയാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം ഉറങ്ങി കിടന്ന വീട്ടമ്മയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ക്രൂരപീഡനത്തിനിരയാക്കിയ ശേഷം സംഘം വീട്ടില്‍ നിന്നു പോയതോടെ ഉടന്‍ യുവതി ഭര്‍ത്താവിനേയും സഹോദരനേയും വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് മറ്റൊരു ബന്ധുവിനെ വിളിച്ച് വിവരങ്ങളെല്ലാം പറയുകയായിരുന്നു. ഇതിനു പിന്നാലെ അക്രമി സംഘം വീണ്ടും തിരിച്ചെത്തി അവശയായിരുന്ന വീട്ടമ്മയെ വലിച്ചിഴച്ചു കൊണ്ടു പോയി വീണ്ടും പീഡിപ്പിച്ചു. തുടര്‍ന്ന് തൊട്ടടുത്തുള്ള ക്ഷേത്രത്തിന്റെ യാഗശാലയിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടു പോയി ജീവനോടെ കത്തിക്കുകയായിരുന്നു.
ജോലി സംബന്ധമായി ഭര്‍ത്താവ് വീട്ടിലില്ലെന്ന് മനസ്സിലാക്കിയാണ് സംഘം ആക്രമണം നടത്തിയതെന്നാണ് വിവരം. അഞ്ചു പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. ഗ്രാമവാസികളായ ചിലരാണ് അക്രമത്തിന് പിന്നിലെന്ന് സാംബല്‍ പോലീസ് സൂപ്രണ്ട് ഭരദ്വാജ് പറഞ്ഞു. പ്രദേശവാസികളായ ഇവര്‍ നേരത്തേയും യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Lucknow, National, Molestation, Police, Shocking! Woman gang-raped, burnt alive in temple

Powered by Info News For You

Comments
Post a Comment