തിരക്കേറിയ റോഡില്‍ യുവാക്കളുടെ ബൈക്ക് റേസിംഗ്; ബൈക്കിടിച്ച് 5 പേര്‍ക്ക് പരിക്ക്, ഒരാള്‍ക്ക് ഗുരുതരം

തിരുവനന്തപുരം:(www.kvartha.com 12/07/2018) തിരക്കേറിയ റോഡില്‍ യുവാക്കള്‍ നടത്തിയ ബൈക്ക് റേസിംഗില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ കവടിയാര്‍ അമ്പലമുക്ക് റോഡിലാണ് അപകടം ഉണ്ടായത്. അമിത വേഗതയില്‍ എത്തിയ ബൈക്കുകളില്‍ ഒരു ബൈക്കാണ് അപകടം സൃഷ്ടിച്ചത്.

റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീകളടക്കമുള്ളവരെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റു.

News, Thiruvananthapuram, Kerala, Injured, Accident, Police, Case, 5 injured in Bike accident


ഈ പാതയില്‍ ദിവസങ്ങളായി മത്സരയോട്ടം പതിവാണ്. വാഹനങ്ങളുടെ അമിത വേഗത തടയാന്‍ റോഡുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും ഇത് വേണ്ടത്ര ഗുണപ്രദമായിട്ടില്ല. പ്രത്യേക ഫോണ്ടുകള്‍ ഉപയോഗിച്ച് നമ്പര്‍ പതിപ്പിക്കുന്നതും പോലീസിന് തലവേദനയാകുന്നു. സംഭവത്തില്‍ അപകടത്തിന് ഇടയാക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Injured, Accident, Police, Case, 5 injured in Bike accident 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?