കേന്ദ്രസര്‍ക്കാര്‍ അടച്ചു പൂട്ടാനൊരുങ്ങിയ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് 53 കോടിക്ക് സംസ്ഥാനം ഏറ്റെടുത്തു
തിരുവന്തപുരം:(www.kvartha.com 20.07.2018) കേന്ദ്രസര്‍ക്കാര്‍ അടച്ചു പൂട്ടാനൊരുങ്ങിയ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് സംസ്ഥാനം ഏറ്റെടുത്തു. അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരുന്ന പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ആണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 53.02 കോടി രൂപ കേന്ദ്രസര്‍ക്കാറിന് നല്‍കിയാണ് സംസ്ഥാനം ഈ കമ്പനി ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇനി മുതല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കേരള എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെടുക. പുതിയ പേരില്‍ കമ്പനി രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ റിയാബിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.
''76.63 കോടി രൂപയുടെ ആസ്തിയും 23.61 കോടി രൂപയുടെ ബാധ്യതയുമാണ് രണ്ട് യൂണിറ്റ് ഉള്‍പ്പെട്ട പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ കമ്പനിക്കുള്ളത്. ജീവനക്കാരുടെ വേതനവും, കുടിശികയുമടക്കമുള്ള കാര്യങ്ങള്‍ നിലവിലെ കോടതി വിധിയനുസരിച്ച് ഒത്തു തീര്‍പ്പാക്കാനും തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഈ കമ്പനിയുടെ മാതൃ കമ്പനിയായ രാജസ്ഥാനിലെ കോട്ട യൂണിറ്റ് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചത് മൂലം ഇപ്പോള്‍ അടച്ചുപൂട്ടുകയാണുണ്ടായത്''- മുഖ്യമന്ത്രി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Taking over sick Instrumentation Ltd in Palakkad, says Kerala government

Powered by Info News For You

Comments
Post a Comment