രാമപുരം ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക്ക് മാലിന്യ സംഭരണത്തിലേയ്ക്ക്, മാസം വെറും 50 രൂപ ഫീസ്
രാമപുരം: (www.kvartha.com 24.07.2018) മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഹരിത കര്‍മ സേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന പദ്ധതി രാമപുരം ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. പ്രതിമാസം 50 രൂപ യൂസര്‍ ഫീ വാങ്ങി ഹരിതകര്‍മസേനാംഗങ്ങള്‍ വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകള്‍ വീടുകളിലെത്തി ശേഖരിക്കും.
ഇതിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സമ്മതപത്രം സ്വീകരിക്കുന്നതിന് ഹരിതകര്‍മസേനാംഗങ്ങളെ ചുമതലപ്പെടുത്തി.
വരുംദിവസങ്ങളില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ ഭവനങ്ങളിലെത്തുമ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതിയുമായി സഹകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പറഞ്ഞു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെമിനി സിന്നി, സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍മാരായ ജാന്‍സി ഫിലിപ്പോസ്, ജെസമ്മ ചെറിയാന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മിനി സണ്ണി, എം.പി. ശ്രീനിവാസ്, സുരേന്ദ്രന്‍ എ.എന്‍, ലിസി ആന്റണി, ജെസി രാജു, ശ്രീക്കുട്ടന്‍ എം.ഒ, മിനി ശശി, ജെസി രാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് മാര്‍ട്ടിന്‍ ജോര്‍ജ്, വി.ഇ.ഒ. രാജേഷ് ഇ.ആര്‍., സി.ഡി.എസ്. ചെയര്‍പെഴ്‌സണ്‍ സിന്ധു രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹരിത കര്‍മ സേന സമിതിയുടെ പ്രസിഡന്റായി ശോഭന രവീന്ദ്രന്‍, സെക്രട്ടറിയായി കല ഗോപന്‍ എന്നിവരെ തിരഞ്ഞെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ramapuram Grama Panchayath leads the way in plastic recycling, Environmental problems, House, Health, Health & Fitness, News, Kerala.

Powered by Info News For You

Comments
Post a Comment