വജ്രവ്യാപാരി നീരവ് മോഡിയില്‍ നിന്ന് വജ്രാഭരണങ്ങള്‍ വാങ്ങിയ 50 അതിസമ്പന്നര്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍; വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്
ന്യൂഡല്‍ഹി: (www.kvartha.com 14.07.2018) പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12,000 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോഡിയില്‍ നിന്ന് വജ്രാഭരണങ്ങള്‍ വാങ്ങിയ 50 അതിസമ്പന്നര്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍.
ഇവര്‍ സമര്‍പ്പിച്ച റിട്ടേണുകള്‍ വീണ്ടും പരിശോധിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയെന്നോണം വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
വജ്രാഭരണങ്ങള്‍ക്കുള്ള തുക പകുതി ചെക്കായോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ ആണ് നല്‍കിയത്. ശേഷിച്ച തുക പണമായി തന്നെ നല്‍കുകയും ചെയ്തതിനുള്ള രേഖകള്‍ ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ആദായ നികുതി വകുപ്പിന് നല്‍കിയ മറുപടിയില്‍ പണമായി തുക നല്‍കിയിട്ടില്ലെന്നാണ് മിക്കവരും അറിയിച്ചത്. ഇതാകട്ടെ ആദായ നികുതി വകുപ്പിന് ലഭിച്ച രേഖകളുമായി യോജിക്കുന്നുമില്ല.
ക്രമക്കേട് കണ്ടെത്തിയാല്‍ ഈ വ്യക്തികള്‍ക്കെതിരെ നികുതി വെട്ടിപ്പ് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഐ.ടി വകുപ്പ് മുന്നറിയിപ്പ് നല്‍കി. സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവുമായി ബന്ധപ്പെട്ട റെവാരി ഹോസ്പിറ്റല്‍ ഗ്രൂപ്പില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

നീരവ് മോഡിയില്‍ നിന്ന് വജ്രം വാങ്ങിയ ഈ കമ്പനി തുകയുടെ പകുതി പണമായും ചെക്കായുമാണ് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. നികുതി വെട്ടിപ്പിന് നീരവ് മോഡിക്കെതിരെ ആദായ നികുതി വകുപ്പ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 50 high net worth individuals in tax net for buying Nirav Modi diamonds, New Delhi, Business, Business Man, Corruption, Notice, Warning, National.
Keywords: 50 high net worth individuals in tax net for buying Nirav Modi diamonds, New Delhi, Business, Business Man, Corruption, Notice, Warning, National.
Powered by Info News For You

Comments
Post a Comment