ബി.ജെ.പിക്കെതിരെ 5000 കോടിയുടെ ബിറ്റ്‌കോയിന്‍ അഴിമതി ആരോപണം
ന്യൂഡല്‍ഹി (www.evisionnews.co): നരേന്ദ്ര മോദിയുടെ നോട്ട് നിരോധന കാലത്ത് ബിജെപി ബിറ്റ്കോയിന്‍ ഉപയോഗിച്ചും അഴിമതി നടത്തിയെന്ന് ആരോപണം. നോട്ട് നിരോധന സമയത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ബിജെപിയുടെ ഗുജറാത്ത് ഘടകം 5000 കോടി രൂപ മൂല്യമുള്ള ബിറ്റ്കോയിനുകള്‍ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കോണ്‍ഗ്രസ് വക്താവ് ശക്തിസിന്‍ഹ് ഗോഹില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം.
നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ ദുരിതം അനുഭവിച്ചപ്പോള്‍ ബിജെപി നോട്ടു നിരോധനം കൊണ്ട് നേട്ടം മാത്രമെ ഉണ്ടാക്കിയിട്ടുള്ളുവെന്നും അതിനാല്‍ ഈ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്ത് സി.ഐ.ഡിയുടെ കണക്കുകള്‍ അനുസരിച്ച് 5000 കോടിയുടെ അഴിമതി നടന്നെന്നും സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment