ചവച്ചരച്ച ച്യൂയിംഗ് ഗം റോഡിലെറിഞ്ഞാല്‍ 500 ദിര്‍ഹം പിഴ

ദുബൈ: (www.kvartha.com 12.07.2018) ചവച്ചരച്ച ച്യൂയിംഗ് ഗം റോഡിലെറിയുന്നവരില്‍ നിന്നും 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി. 2003ലെ പതിനൊന്നാം ഉത്തരവ് പ്രകാരമാണിത്. ഒരു കപ്പ് ചായ റോഡിലേയ്ക്ക് വലിച്ചെറിയുന്നതിനും 500 ദിര്‍ഹമാണ് പിഴ.

Gulf, UAE, Fine

പൊതുവിടങ്ങള്‍ വൃത്തിയുള്ളതാക്കുന്നതിന് പൊതുജനങ്ങളുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ദുബൈ മെട്രോയിലോ പ്ലാറ്റ്‌ഫോമിലോ ദുബൈയിലെ ബസുകളിലോ ച്യൂയിംഗം ചവയ്ക്കുന്നത് അനുവദനീയമല്ല. ച്യൂയിംഗം ചവയ്ക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിന് ആയിരം ദിര്‍ഹമാണ് പിഴ.

തെരുവുകളിലേയ്ക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിന് 500 ദിര്‍ഹമാണ് പിഴ. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നതും ശിക്ഷാര്‍ഹമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: One must be aware that chewing gum in Dubai Metro or the platform and Dubai buses isn't allowed and you can be fined if caught. Spitting in a public place can cost Dh1,000 in fine.

Keywords: Gulf, UAE, Fine





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?