മോട്ടോ ഇ5, മോട്ടോ ഇ5 പ്ലസ് സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി

കൊച്ചി: (www.kvartha.com 12.07.2018) വലുപ്പമുള്ള സ്‌ക്രീനും ബാറ്ററിയുമായി മോട്ടോ ഇ 5, മോട്ടോ ഇ5 പ്ലസ് എന്നീ ഫോണുകള്‍ പുറത്തിറക്കി. തടസമില്ലാത്ത എന്റര്‍ടെയ്ന്‍മെന്റ് ലക്ഷ്യമിട്ട് ഇറക്കിയിരിക്കുന്ന ഫോണ്‍ ബാറ്ററി തീരുമോ എന്ന ആശങ്ക മാറ്റിവെച്ച് ഉപയോഗിക്കാം.

ഇ 5 പ്ലസില്‍ ആറ് ഇഞ്ച് മാക്‌സ് വിഷന്‍ സ്‌ക്രീനും 5000 എംഎഎച്ച് ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. 18 മണിക്കൂര്‍ വരെ വീഡിയോ പ്ലേ ബാക്ക് നല്‍കാന്‍ ശേഷിയുള്ളതാണ് ഈ ബാറ്ററി. 12 എംപി ക്യാമറയില്‍ ലേസര്‍ ഓട്ടോഫോക്കസ് ഫീച്ചറുമുണ്ട്. ഫിങ്കര്‍ പ്രിന്റ് അണ്‍ലോക്ക്, അഡീഷണല്‍ എസ്ഡി കാര്‍ഡ് സ്ലോട്ട്, മോട്ടോ എക്‌സ്പീരിയന്‍സ് ഫീച്ചര്‍ തുടങ്ങിയവ ഫോണിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

Motorola Moto E5 Plus with 5000 mAh Battery Unboxing First Look, Kochi, News, Business, Technology, Mobile Phone, Jio, Kerala, Video

ആമസോണില്‍നിന്നും മോട്ടോഹബ് സ്‌റ്റോറുകളില്‍നിന്നും 11,999 രൂപയ്ക്ക് ഫൈന്‍ ഗോള്‍ഡ്, ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ സ്വന്തമാക്കാം. ഇ 5 ലാണെങ്കില്‍ 5.7 ഇഞ്ച് മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 14 മണിക്കൂര്‍ വരെ നില്‍ക്കുന്ന 4000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

13 എംപി ക്യാമറയില്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. ആമസോണിലും മോട്ടോഹബ് സ്‌റ്റോറുകളില്‍നിന്നും 8,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാം. എസ്ബിഐ കാര്‍ഡ്, പേടിഎം മാള്‍, ജിയോ എന്നിവരുമായി സഹകരിച്ച് ലോഞ്ചിങ് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.

Keywords: Motorola Moto E5 Plus with 5000 mAh Battery Unboxing First Look, Kochi, News, Business, Technology, Mobile Phone, Jio, Kerala, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?