കര്‍ണാടകയില്‍ നിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന 5 ടോറസ് മണല്‍ ലോറികള്‍ പോലീസ് പിടികൂടി; 4 പേര്‍ അറസ്റ്റില്‍, ഒരാള്‍ ഓടിരക്ഷപ്പെട്ടു

കുമ്പള: (www.kasargodvartha.com 28.07.2018) കര്‍ണാടകയില്‍ നിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ച് ടോറസ് മണല്‍ ലോറികള്‍ കുമ്പള പോലീസ് പിടികൂടി. നാലു പേരെ അറസ്റ്റു ചെയ്തു. ഒരാള്‍ പോലീസിനെ കണ്ട് ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ബന്തിയോട്- കുമ്പള ദേശീയപാതയില്‍ വെച്ചാണ് കുമ്പള എസ് ഐ ടി.വി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണല്‍ ലോറികള്‍ പിടികൂടിയത്.

ഡ്രൈവര്‍മാരായ പ്രജീഷ് (33), റഷീദ്, (32), മുജീബ് റഹ് മാന്‍ (30), മുഹമ്മദ് ഫാസില്‍ (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. യു.പി സ്വദേശിയായ ഡ്രൈവറാണ് ഓടിരക്ഷപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Lorry, sand mafia, 5 Sand lorry seized
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?