സ്‌കൂള്‍ അധ്യാപികയെ വലിച്ചിഴച്ചുകൊണ്ടുപോയി തലയറുത്തു: അറുത്ത തലയുമായി മാനസികാസ്വാസ്ഥ്യമുള്ള യുവാവ് 5കിലോമീറ്റര്‍ അകലെയുള്ള വനത്തിലൊളിച്ചു; ഒടുവില്‍ പ്രതി വലയിലായത് 2 മണിക്കൂറിനുശേഷം പോലീസിന്റെ ബലപ്രയോഗത്തില്‍, സംഭവത്തില്‍ പോലീസുകാര്‍ക്കും പരിക്ക്

ജംഷഡ്പൂര്‍: (www.kvartha.com 04.07.2018) മാനസികാസ്വാസ്ഥ്യമുള്ള യുവാവ് സ്‌കൂള്‍ അധ്യാപികയെ വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തലയറുത്തു. അറുത്ത തലയുമായി അഞ്ചുകിലോമീറ്റര്‍ അകലെയുള്ള വനത്തിലൊളിച്ചു. ജാര്‍ഖണ്ഡിലെ ശ്രായികേലാ- ഖര്‍സ്വാന്‍ ജില്ലയിലെ പ്രൈമറി സ്‌കൂളിനു സമീപം കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യമുള്ള ഹരി ഹെമ്പറാം(26) എന്ന യുവാവാണ് സ്‌കൂളിലെ ഉച്ചഭക്ഷണത്തിനിടെ സുക്ര ഹേസ(30) എന്ന അധ്യാപികയെ തന്റെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മൂര്‍ച്ചയേറിയ വാളുപയോഗിച്ചു തലയറുത്തത്.

തുടര്‍ന്ന് അറുത്ത തലയുമായി അഞ്ചു കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ കയറി ഒളിച്ചു. ഹരിയെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കൈയ്യിലുള്ള വാളു വീശിയതിനാന്‍ അവര്‍ പിന്നോട്ടുപോയി. പിന്നീട് പോലീസ് എത്തി ബലംപ്രയോഗിച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സംഭവത്തെ തുടര്‍ന്നു പ്രദേശത്ത് ഏറെനേരം ആക്രമണ ഭീതി നിലനിന്നിരുന്നു.

Man Kills Teacher, Runs Around With Her Head For 2 Hours Before Arrest, Murder, Crime, Criminal Case, Police, Arrest, Teacher, hospital, Treatment, Police, National

മാനസിക അസ്വാസ്ഥ്യമുള്ള ഹെമ്പ്രാം തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് സ്‌കൂള്‍ പരിസരത്ത് കയറിയ ശേഷം ഇയാള്‍ അധ്യാപികയെ വലിച്ചിഴച്ച് തൊട്ടടുത്തുള്ള വീട്ടില്‍ കൊണ്ടുപോയി അവിടെ വച്ച് മൂര്‍ച്ചയേറിയ വാള്‍ ഉപയോഗിച്ച് തലവെട്ടിയെടുക്കുകയായിരുന്നു.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ വെട്ടിയെടുത്ത തല കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന ഹെമ്പ്രാമിനെയാണ് കണ്ടത്. ചുറ്റും നിരവധി ആളുകള്‍ തടിച്ചു കൂടിയിരുന്നു. എന്നാല്‍ കത്തി കയ്യില്‍ കരുതിയതിനാല്‍ ആരും ഇയാളുടെ അടുത്തുപോകാന്‍ ധൈര്യപ്പെട്ടില്ല. പിന്നീട് തലയുമായി ഇയാള്‍ കാട്ടിലേക്ക് ഓടുകയായിരുന്നു. പിന്തുടര്‍ന്ന ജനക്കൂട്ടം ഇയാളുടെ ദേഹത്തേക്ക് കല്ലെറിയുകയും ചെയ്തു. പിന്നീട്, നടത്തിയ തിരച്ചിലില്‍ കുറ്റിക്കാട്ടില്‍ ഒളിച്ചുനില്‍ക്കുന്നത് കണ്ടു.

കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച പോലീസിന് നേരെയും ഇയാള്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ നാല് പോലീസുകാര്‍ക്കും പരിക്കേറ്റു. ഒടുവില്‍ കീഴ്‌പെടുത്തിയപ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യാതിരിക്കാനും പോലീസ് ശ്രമിച്ചു. ഇതില്‍ വിജയിക്കുകയും ചെയ്തതായി സെരികേല പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജായ രണ്‍വിജയ് സിങ്ങ് പറഞ്ഞു. അക്രമത്തില്‍ ഇദ്ദേഹത്തിനും പരിക്കേറ്റിരുന്നു.
അറസ്റ്റിലായ ഹെമ്പ്രാമിനെ ആദ്യം സദര്‍ ആശുപത്രിയിലും പിന്നീട് ജംഷഡ് പൂരിലെ മാനസിക ആശുപത്രിയിലും പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. അതേസമയം സംഭവത്തില്‍ പ്രതിക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് നാട്ടുകാരും സ്‌കൂള്‍ അധികൃതരും ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Kills Teacher, Runs Around With Her Head For 2 Hours Before Arrest, Murder, Crime, Criminal Case, Police, Arrest, Teacher, hospital, Treatment, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?