ഒടുവില്‍ ആ സ്വര്‍ണമാലയുടെ അവകാശിയെത്തി; പക്ഷേ തിരിച്ചുകിട്ടാന്‍ ഉടമയ്ക്ക് കെട്ടിവെക്കേണ്ടി വന്നത് 4,400 രൂപ; സാധാരണക്കാര്‍ക്ക് ഇടുത്തീയായി കെ എസ് ആര്‍ ടി സിയുടെ നിയമം
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.07.2018) കെ എസ് ആര്‍ ടി സിയില്‍ നഷ്ടപ്പെട്ട സ്വര്‍ണമാല തിരിച്ചുകിട്ടാന്‍ ഉടമയ്ക്ക് കെട്ടിവെക്കേണ്ടി വന്നത് 4,400 രൂപ. രണ്ടര പവനിലധികം തൂക്കം വരുന്ന സ്വര്‍ണ മാലയാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് കൈലാസ് തീയേറ്ററിന് സമീപം പാണത്തൂര്‍ റൂട്ടിലേക്ക് പോകുന്ന ബസില്‍ വെച്ച് ജീവനക്കാര്‍ക്ക് കളഞ്ഞുകിട്ടിയത്. ജീവനക്കാര്‍ ഇത് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ഏല്‍പിക്കുകയായിരുന്നു.
വാട്‌സ്ആപ്പിലൂടെയും മറ്റും ഇൗ വിവരം ആളുകള്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പള്ളിക്കര സ്വദേശിയായ ഉടമസ്ഥര്‍ സ്വര്‍ണമാല വാങ്ങുന്നതിനായി കാഞ്ഞങ്ങാട് ഡിപ്പോയിലെത്തിയപ്പോഴാണ് കളഞ്ഞു കിട്ടിയ സാധനത്തിന്റെ വിലയുടെ പത്ത് ശതമാനം കെ എസ് ആര്‍ ടി സിക്ക് ഡെപ്പോസിറ്റായി കെട്ടിവെക്കണമെന്നും 200 രൂപയുടെ ബോണ്ടും ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയുടെ പകര്‍പ്പും നല്‍കണമെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടത്.
ഒരു വര്‍ഷം മുമ്പ് വരെ 1,000 രൂപയാണ് കെ എസ് ആര്‍ ടി സിയില്‍ സെക്യൂരിറ്റി ഡെപോസിറ്റായി വാങ്ങിക്കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് ഇത് കളഞ്ഞു കിട്ടുന്ന സാധനത്തിന്റെ 10 ശതമാനം വിഹിതം ഉടമസ്ഥന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവെക്കണമെന്ന നിയമം കൊണ്ടുവരികയായിരുന്നു. കെ എസ് ആര്‍ ടി സി കോര്‍പറേഷന്റെ ബൈ ലോയില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം നടപ്പിലാക്കിത്തുടങ്ങിയത്. പരമാവധി 10,000 രൂപ വാങ്ങുന്ന രീതിയിലാണ് നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് കെ എസ് ആര്‍ ടി സിയുടെ ആസ്ഥാന ഓഫീസ് അധികൃതര്‍ അറിയിച്ചു.
ഒരു മാസം വരെയാണ് കളഞ്ഞുകിട്ടുന്ന സാധനങ്ങള്‍ കെ എസ് ആര്‍ ടി സിയില്‍ സൂക്ഷിക്കുന്നത്. അതുകഴിഞ്ഞാല്‍ സാധനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുകയാണ് ചെയ്യുന്നത്. മൊബൈലായാലും മറ്റു വില പിടിപ്പുള്ള സാധനങ്ങളായാലും ഇത്തരത്തില്‍ കെ എസ് ആര്‍ ടി സിക്ക് പണം കെട്ടിവെക്കേണ്ടി വരുന്നത് സാധാരണക്കാര്‍ക്ക് വലിയ പ്രയാസമായി തീര്‍ന്നിരിക്കുകയാണ്. 50,000 രൂപയിലധികം വിലയിലുള്ള സ്വര്‍ണതാലിമാലയാണ് കെ എസ് ആര്‍ ടി സി ബസില്‍ കളഞ്ഞുകിട്ടിയത്. സെക്യൂരിറ്റിയായി അടക്കുന്ന ഈ തുക കെ എസ് ആര്‍ ടി സിക്ക് തന്നെ മുതല്‍ക്കൂട്ടുകയാണ് ചെയ്യുന്നത്. നിയമത്തില്‍ ഇളവ് വരുത്തണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
ആദ്യം സ്വര്‍ണമാലയുടെ ഉടമ നിയമത്തെ കുറിച്ചറിയാതെ പണം ആവശ്യപ്പെട്ടപ്പോള്‍ അമ്പരന്നിരുന്നു. പിന്നീടാണ് ഇത്തരമൊരു നിയമമുള്ള കാര്യം ഡിപ്പോ അധികൃതര്‍ ബോധ്യപ്പെടുത്തിയത്. അതാത് എ ടി ഒമാരാണ് കളഞ്ഞുകിട്ടുന്ന സാധനത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, KSRTC, Kerala, Gold chain, Gold found abandoned returns to owner
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment