4 രൂപയ്ക്ക് 44,999 രൂപയുടെ എംഐ 4കെ ടിവി സ്വന്തമാക്കാം, 4ാം വാര്‍ഷികം ആഘോഷിച്ച് ഷവോമി, ഓഫര്‍ വില്‍പ്പനമേള ആരംഭിച്ചു

ബെയിജിംഗ്: (www.kvartha.com 10.07.2018) നാല് രൂപയ്ക്ക് 44,999 രൂപയുടെ എംഐ 4 കെ ടിവി ഓഫറുമായി ഷവോമി രംഗത്ത്. തങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിയതിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡ് ആയ ഷാവോമി കിടിലന്‍ ഓഫറിമായി രംഗത്തെത്തിയിരിക്കുന്നത്. ഷാവോമിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ജൂലായ് 10 മുതല്‍ 12 വരെയാണ് വില്‍പന നടക്കുക.

വെറും നാല് രൂപയ്ക്ക് എംഐ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4 (55 ഇഞ്ച്), എംഐ വൈ2, എംഐ നോട്ട് 5 പ്രോ, എംഐ ബാന്‍ഡ് 2 എന്നിവ സ്വന്തമാക്കാനുള്ള അവസരമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. കൂടാതെ എംഐ മിക്സ് 1, എംഐ മാക്സ് 2 സ്മാര്‍ട്ട്ഫോണുകള്‍ക്ക് വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഉല്‍പ്പന്നങ്ങള്‍ ഒന്നിച്ച് ലഭിക്കുന്ന കോംബോ ഓഫറുകളും ഷാവോമി നല്‍കുന്നുണ്ട്.


എസ്ബിഐ, പേടിഎം, മൊബിക്വിക്ക് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് വിലക്കിഴിവും, കാഷ്ബാക്കുകളും എംഐ വില്‍പനമേളയില്‍ ലഭ്യമാവും. കുറഞ്ഞത് 7,500 രൂപയുടെ ഉത്പന്നങ്ങള്‍ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 500 രൂപയുടെ വിലക്കിഴിവ് ലഭിക്കും. അതുപോലെ കുറഞ്ഞത് 8,999 രൂപയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പേടിഎമ്മില്‍ 500 രൂപ കാഷ്ബാക്ക് ലഭിക്കും. മൊബിക്വിക്ക് 25 ശതമാനം വരെ (3000 രൂപ വരെ) വിലക്കിഴിവാണ് നല്‍കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Beijing, China, Technology, Mobile Phone, Television, Xiaomi 4th Mi Anniversary Sale Starts Today: Rs. 4 Flash Sale, All Major Offers Detailed



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?