വഴിനീളെ മണല്‍ ലോറി ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ കാസര്‍കോട്ടെ എസ് ഐ ഉള്‍പെടെ 3 പോലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: (www.kasargodvartha.com 06.07.2018) കര്‍ണാടകയില്‍ നിന്നും കാസര്‍കോട് വഴി രേഖകള്‍ പ്രകാരം മണല്‍ കൊണ്ടുവരുന്ന ലോറി ഡ്രൈവര്‍മാരില്‍ നിന്നും വഴിനീളെ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് കണ്‍ട്രോള്‍ റൂം എസ് ഐ എം.വി ചന്ദ്രന്‍, കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ ഫ്‌ളൈയിംഗ് സ്‌ക്വാഡില്‍ ജോലി ചെയ്യുന്ന എ എസ് ഐ പി മോഹനന്‍, കാസര്‍കോട് ട്രാഫിക്ക് എ എസ് ഐ ആനന്ദ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്ന് ജില്ലാ പോലീസ് ചീഫ് എ. ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മനോരമ ന്യൂസ് ചാനലിന്റെ 'മതി അഴിമതി' എന്ന പരമ്പരയുടെ ഭാഗമായി ലോറി ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ വെള്ളിയാഴ്ച ചാനല്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ഒരു ദിവസം കര്‍ണാടകയില്‍ നിന്നും 40 ലോഡ് മണല്‍ കടന്നുപോകുന്നുണ്ടെന്നാണ് വിവരം. മഞ്ചേശ്വരം മുതല്‍ ചെറുവത്തൂര്‍ വരെയുള്ള സ്ഥലങ്ങളിലെല്ലാം പോലീസിന്റെയും എക്‌സൈസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും കേന്ദ്രങ്ങളിലെല്ലാം കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്ന വാര്‍ത്തയാണ് ചാനല്‍ പുറത്തുവിട്ടത്.

ഒരുദിവസം മൂന്നുലക്ഷത്തിലധികം രൂപയുടെ കൈക്കൂലിയാണ് കാസര്‍കോട്ടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്നതെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മഞ്ചേശ്വരം മുതല്‍ ചെറുവത്തൂര്‍ വരെ സഞ്ചരിക്കുന്ന മണല്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് വണ്ടിയൊന്നിന് 7500 രൂപ നല്‍കുന്നുണ്ടെന്നാണ് ചാനലിന്റെ ഒളിക്യാമറ ദൃശ്യത്തില്‍ നിന്നും വ്യക്തമായത്. യാതൊരു പരിശോധനയും കൂടാതെയാണ് കൈക്കൂലി വാങ്ങി ലോറികളെ കടത്തിവിടുന്നത്. കൈക്കൂലി നല്‍കിയില്ലെങ്കില്‍ രേഖകളെല്ലാമുള്ള ലോറികള്‍ പോലും മൂന്നു മാസം വരെ പോലീസ് സ്‌റ്റേഷനിലും എക്‌സൈസിലും പിടിച്ചുവെക്കുകയും ലോറി തന്നെ നശിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. 500 രൂപ കൈമടക്കാണ് എല്ലായിടത്ത നിന്നും വാങ്ങുന്നത്. ഫ്‌ളൈയിംഗ് സ്‌ക്വാഡ് മുതലുള്ള പോലീസുകാര്‍ക്കെല്ലാം കൈക്കൂലി നല്‍കേണ്ടിവരുന്ന ദുരവസ്ഥയാണ് പുറത്തുവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിയോട് നടപടി ആവശ്യപ്പെട്ടതോടെ ഇതേകുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് ചീഫ് മൂന്നു പേരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഓരോ സ്ഥലത്തും 500 രൂപ വീതമാണ് കൈമടക്ക് നല്‍കുന്നത്. 2000 രൂപ നല്‍കിയാല്‍ 500 രൂപയെടുത്ത് കൃത്യമായി 1500 രൂപ തിരിച്ചുകൊടുക്കുന്നു. മുമ്പു കടന്നുപോയ ലോറികളില്‍ നിന്നും കൈക്കൂലി വാങ്ങിയ തുകയില്‍ നിന്നുമാണ് ചില്ലറ മാറിനല്‍കുന്നതെന്ന് ചാനലിന്റെ ഒളി ക്യാമറ ദൃശ്യത്തില്‍ നിന്നും വ്യക്തമാകുന്നു.

ചാനല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിച്ച് നടപടി എടുക്കാന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, suspension, Police, Manjeshwaram, Cheruvathur, Bribe issue; 3 Police officers suspended
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?